എന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ചാക്കോച്ചന് ഒപ്പമുള്ള ആ ഇന്റിമേറ്റ് സീൻ, അതു കണ്ട് തന്റെ കൂട്ടുകാർക്ക് അസൂയ തോന്നി: പാർവ്വതി തിരുവോത്ത്

22

തന്റെ ആദ്യ ചിത്രമായ അനിയത്തിപ്രാവിലൂടെ തന്നെ മലയാളികളുടെ ഇഷ്ടതാരമായ നടനാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം സർവ്വകാല ഹിറ്റായതിന് പിന്നാലെ മലയാളത്തിന് ഒരു റൊമാന്റിക് ഹീറോയെകൂടിയാണ് കിട്ടിയത്.

ബാലതാരമായി പ്രശസ്തയായ മാമാട്ടിക്കുട്ടിയെന്ന് ഓമനപ്പേരിൽ മലയാളികൾ വിളിച്ച ബേബി ശാലിനി വളർന്ന് വലുതായതിന് ശേഷം ആദ്യമായി നായികയായ സിനിമകൂടിയായിരുന്നു അനിയത്തിപ്രാവ്. ഇതിലെ സുധിയും മിനിയുമായി മികച്ച പ്രകടനമാണ് ചാക്കോച്ചനും ശാലിനിയും കാഴ്ച്ചവെച്ചത്.

Advertisements

വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ എത്തിയ പ്രണയ ചിത്രം തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറുകയായിരുന്നു. അനിയത്തിപ്രാവിനു പിന്നാലെ നിരവധി ആരാധകരെയാണ് കുഞ്ചാക്കൊ ബോബന് ലഭിച്ചത്.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബനെയും, അനിയത്തിപ്രാവ് സിനിമയെയും കുറിച്ച് നടി പാർവ്വതി തിരുവോത്ത് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പാർവ്വതി തുറന്നു പറച്ചിൽ.

ഇരുവരും ആദ്യമായി മലയാളത്തിൽ ഒന്നിച്ച് അഭിനയിച്ചത് ടേക്ക് ഓഫ്’എന്ന ചിത്രത്തിലാണ് . മഹേഷ് നാരായണൻ സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിൽ വലിയ വിജയം ആവുകയും ചെയ്തിരുന്നു. ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. നഴ്‌സുമാരുടെ കഥ പറഞ്ഞ ടേക്കോഫ് പ്രമേയം കൊണ്ടും അവതരണം കൊണ്ടും മികച്ചു നിന്നിരുന്നു.

പാർവ്വതി തിരുവോത്ത് ചാക്കോച്ചനേയും അനിയത്തിപ്രാവിനേയും കുറിച്ച് പറഞ്ഞത് ഇങ്ങനെ:

അനിയത്തിപ്രാവ്’ഇറങ്ങിയ സമയത്ത് എനിക്ക് എട്ട് വയസ്സായിരുന്നു. ഇപ്പോൾ ചിത്രം പുറത്തിറങ്ങിയിട്ട് 20 വർഷത്തിൽ അധികമായി. അന്നും ഇന്നും അദ്ദേഹത്തെ കണ്ടാൽ ഒരു 18 കാരനെ പോലെയാണ് തോന്നുക. എന്നെ കണ്ടാൽ 35 ഉം 60 ഉം വയസ്സുള്ള ആളെ പോലെയും.

അക്കാലത്ത് അനിയത്തിപ്രാവ് കണ്ട് ഓ പ്രിയേ പാട്ടും, ഒരു രാജമല്ലി പാട്ടും ഒക്കെ മനസ്സിൽ തന്നെ നിൽക്കുന്ന സമയം ആയിരുന്നു. ഏത് ചെക്കനെ കണ്ടാലും അവൻ ചാക്കാച്ചനെ പോലെ ഉണ്ടോ എന്ന് ആയിരുന്നു അന്ന് നോക്കിയിരുന്നത്. എട്ട് ഒൻപത് വയസ്സ് മുതൽ അങ്ങനെ ഒരു ശീലം ഉണ്ടായിരുന്നു. പക്ഷെ, ഞങ്ങൾ സെറ്റിൽ കണ്ടുമുട്ടിയ സമയത്ത് ഒന്നും അനിയത്തിപ്രാവ് സിനിമയെ കുറിച്ച് ഒന്നും തന്നെ മനസ്സിൽ വന്നിരുന്നില്ല.

രണ്ട് പേരും അഭിനയിക്കാനായി വന്നിരിക്കുന്നു. ഞങ്ങളുടെ ജോലി ചെയ്യുന്നു. ചാക്കോച്ചനൊക്കെ പക്ക പ്രൊഫഷണലിനെ പോലെ. എന്നാൽ ഒരു ദിവസം ഞങ്ങൾക്ക് ഒരു ഇന്റിമേറ്റ് സീൻ ടേക്ക് ഓഫിൽ ചെയ്യേണ്ടി വന്നു. അപ്പോഴാണ് എനിക്ക് പെട്ടെന്ന് ഒരു കാര്യം മനസ്സിൽ വന്നത്.

അപ്പോൾ ഞാൻ ചാക്കോച്ചനോട് പറഞ്ഞു എന്റെ സ്വപ്നം യാഥാർത്ഥ്യമായ നിമിഷം ആണിത്. കാരണം, അന്നത്തെ കാലത്തെ ഫാന്റസി പുരുഷനാണ് ചാക്കോച്ചൻ. ഇപ്പോൾ ഞാൻ ഒരു ഇന്റിമേറ്റ് സീൻ ചെയ്യുന്നു. എനിക്ക് വളരെ സന്തോഷം തോന്നി. സ്വപ്നം യാഥാർത്ഥ്യമായ നിമിഷം പോലെ ആയിരുന്നു അത്.

ഞാൻ ചാക്കോച്ചന് ഒപ്പമുള്ള ചിത്രങ്ങൾ എന്റെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു. അന്ന് ചില സുഹൃത്തുക്കൾക്ക് എല്ലാം എന്റെ കാര്യത്തിൽ ചെറുതായി അസൂയ തോന്നിയിരുന്നെന്നും പാർവ്വതി പറയുന്നു.

Advertisement