ആരെയും അസുഖങ്ങൾ അറിയിച്ചില്ല, കൊച്ചുകുട്ടിയെ പോലെ ഒരിക്കൽ പൊട്ടിക്കരഞ്ഞു; കലാഭവൻ മണിയെ കുറിച്ചുള്ള ഷാജോണിന്റെ വെളിപ്പെടുത്തൽ വൈറൽ

3228

മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് കലാഭവൻ ഷാജോൺ. ചെറിയ കോമഡി വേഷങ്ങളിലൂടെ ആണ് തുടങ്ങിയതെങ്കിലും താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടത് സീരിയസ് വേഷങ്ങളിലൂടെ ആണ്. കലാഭവനിൽ എത്തിയശേഷമാണ് ഷാജോണിന് സിനിമാ അവസരങ്ങൾ ലഭിച്ചത്.

മിമിക്രി കലാകാരനായതു കൊണ്ട് കോമഡി വേഷങ്ങൾ മാത്രമെ തുടക്കത്തിൽ ഷാജോണിന് കിട്ടിയിരുന്നുള്ളൂ. ദൃശ്യത്തിന് ശേഷം ക്യാരക്ടർ വേഷങ്ങൾ കിട്ടി. ദൃശ്യത്തിലെ സഹദേവൻ പൊലീസിനെ പ്രേക്ഷകർക്കും അന്നും ഇന്നും പേടിയാണ്.

Advertisements

അതേ സമയം ദൃശ്യത്തിലേത് അടക്കം വില്ലത്തരം നിറഞ്ഞ പോലീസ് വേഷങ്ങൾ ചെയ്ത് കൈയ്യടി നേടിയിട്ടുള്ള ഷാജോണിന്റെ പിതാവ് ഒരു പോലീസുകാരൻ ആയിരുന്നു എന്നതാണ് മറ്റൊരു കൗതുകം. ചേട്ടൻ ഷിബുവിന്റെ നിർബന്ധവും പരിശീലനും കൊണ്ടാണ് താൻ സിനിമയിൽ എത്തിയതെന്ന് പലപ്പോഴും കലാഭവൻ ഷാജോൺ പറഞ്ഞിട്ടുണ്ട്.

അന്തരിച്ച നടൻ കലാഭവൻ മണിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു കലാഭവൻ ഷാജോൺ.
മൈ ഡിയർ കരടി എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ ഡ്യൂപ്പായി അഭിനയിച്ചായിരുന്നു ഷാജോണിന്റെ സിനിമാ അരങ്ങേറ്റം.

Also Read
ലോകമെമ്പാടും തരംഗമായി സീതാ രാമം, തെലുങ്ക് മണ്ണിൽ പുതിയ റെക്കോഡിട്ട് മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ

മിമിക്രി കലാകാരനും നടനുമായ കോട്ടയം നസീറാണ് ഇങ്ങനെ ഒരു അവസരമുണ്ടെന്ന് ഷാജോണിനോട് പറയുന്നത്. കരടിയുടെ വേഷം കെട്ടിയാണ് അഭിനയിക്കേണ്ടതെന്നും പറഞ്ഞിരുന്നു. ത ല യി ല്ലെ ങ്കിലും സിനിമയിൽ അഭിനയിക്കാം എന്ന അവസ്ഥയിൽ നിൽക്കുന്ന കാലമായിരുന്നു എന്ന് ഷാജോൺ പറയുന്നു.

ഇപ്പോൾ കലാഭവൻ മണിയെ കുറിച്ചുള്ള ഷാജോണിന്റെ പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കലാഭവൻ മണിയെ കുറിച്ചുള്ള ഷാജോണിന്റെ തുറന്നു പറച്ചിൽ.

ഞാൻ മണിച്ചേട്ടന്റെ വലിയൊരു ഫാനാണ്. അദ്ദേഹം എന്റെ ജീവിതത്തിലെ പല കാര്യങ്ങളുടേയും ഭാഗം ആയിട്ടുണ്ട്. പക്ഷെ അദ്ദേഹം അത് അറിഞ്ഞിട്ടില്ല. മണിച്ചേട്ടൻ സിനിമയിലേക്ക് പോയപ്പോഴുള്ള ഒഴിവിലൂടെ ആണ് കലാഭവനിൽ കയറിയത്.

അദ്ദേഹം ചെയ്തിരുന്ന പല ഐറ്റങ്ങളും ഞാൻ ചെയ്തിരുന്നു. മൈ ഡിയർ കരടി എനിക്ക് കിട്ടാൻ കാരണം മണിച്ചേട്ടനാണ്. അദ്ദേഹത്തിന് സമയം ഇല്ലാത്തത് കൊണ്ടാണ് എനിക്ക് ആ സിനിമ കിട്ടിയത്. ഞാൻ ആദ്യമായി ചെയ്തൊരു പരിപാടിയുടെ ഉദ്ഘാടനം അദ്ദേഹമായിരുന്നു. നമുക്കും സിനിമയിൽ സാധ്യത ഉണ്ടെന്ന് തെളിയിച്ചത് അദ്ദേഹമാണ്.

കാണാൻ നല്ല ഭംഗിയുള്ളവർക്ക് മാത്രമെ സിനിമയിൽ അവസരം കിട്ടൂ എന്നൊക്കെ ആയിരുന്നു ധാരണ. കഴിവുണ്ടെങ്കിൽ ആർക്കും കിട്ടുമെന്ന് തെളിയിച്ചത് മണിച്ചേട്ടനാണ്. ആ രീതിയിൽ വലിയൊരു ബഹുമാനം ഉണ്ട്. അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് ഓഡിയോ കാസറ്റുകൾ ചെയ്യാറുണ്ട്.

അദ്ദേഹത്തിന്റെ പാട്ടുകളും പാടാറുണ്ട്. മണിച്ചേട്ടൻ സ്റ്റേജിൽ കയറിയാൽ എല്ലാമെടുത്തൊരു പോക്കാണ്.
അതിനിടയിൽ ആര് കയറിയിട്ടും കാര്യമില്ല. ഒരു സുനാമി പോലെ വന്നങ്ങ് പോയ കലാകാരൻ ആണ്. അടിയുണ്ടാക്കുന്ന ആളാണ് മണിച്ചേട്ടൻ എന്നൊരു തെറ്റിദ്ധാരണയുണ്ട്.

എന്നാൽ അദ്ദേഹം വളരെ പാവമാണ്. ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ് അദ്ദേഹത്തിന്. കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് കിടക്കുന്നയാളാണ്. ഞങ്ങൾ കുറേ പരിപാടികളിൽ ഒന്നിച്ച് പോയിട്ടുണ്ട്. മണിച്ചേട്ടൻ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാവും.

Also Read
രജിസ്റ്റർ വിവാഹം, പിന്നാലെ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ച് താലികെട്ട്; മോതിരമാറ്റം ആകാശത്തുവെച്ച്; വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ആനിയും ഷാജി കൈലാസും ഒന്നിച്ചതിങ്ങനെ

ഭക്ഷണവും ഡ്രിങ്ക്സുമെല്ലാം പുള്ളി ഞങ്ങൾക്ക് മേടിച്ച് തരും. സ്നേഹമുള്ളവരോടെ പുള്ളി ദേഷ്യപ്പെടുക ഉള്ളൂ. ഒരിക്കൽ അദ്ദേഹത്തിന്റെ വള എന്റെ മൂക്കിൽ കൊണ്ടപ്പോൾ ഞാൻ ദേഷ്യപ്പെട്ടിരുന്നു. വേദന കാരണം ഞാൻ ചൂടായി.

പിറ്റേ ദിവസം ധർമ്മജന്റെ കൈപിടിച്ച് തിരിച്ചപ്പോൾ അവനും ചൂടായി. അതുവരെ ഞങ്ങളെ കെട്ടിപ്പിടിച്ച് കിടന്നിരുന്ന മനുഷ്യനാണ്. കുറച്ച് കഴിഞ്ഞ് വരുമെന്നായിരുന്നു ഞങ്ങൾ കരുതിയത്. സുബി വന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം കരയുകയാണെന്ന് അറിഞ്ഞത്.

ഞാൻ സ്നേഹം കൊണ്ട് ചെയ്തതല്ലേ നിങ്ങളെ വേദനിപ്പിക്കാനല്ലെന്ന് പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ കരയുകയായിരുന്നു. ഫോണിൽ സ്ഥിരം വിളിക്കാറൊന്നുമില്ലായിരുന്നു. അദ്ദേഹത്തിന്റെ പാടിയിലും ഇതുവരെ പോയിട്ടില്ല. ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നൊക്കെ ചോദിച്ചാൽ ഹേയ് അതൊന്നും ഇല്ലടാ മരുന്നൊന്നും വേണ്ട എന്നാണ് പറയാറുള്ളത്.

Also Read
‘എന്റെ ലെഹങ്ക പിടിക്കാന് മാത്രം രണ്ട് സഹായികളുണ്ടാകും’; പ്രണവ് അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിക്കാനും തയ്യാറാണ്, എന്നെ മോശക്കാരനാക്കുകയാണ് നീ എന്നാണ് എന്നോട് പറയാറുള്ളത്; കല്യാണി!

ആരോഗ്യ പ്രശ്നങ്ങൾ ഒന്നും അദ്ദേഹം ആരേയും അറിയിച്ചിരുന്നില്ല. അതെകുറിച്ച് ചോദിച്ചാലും വഴക്ക് പറഞ്ഞ് വിഷയം മാറ്റും. ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നറിഞ്ഞപ്പോൾ കാണാൻ പോയിരുന്നു. ചെന്നപ്പോൾ ഒരാളിങ്ങനെ കിടക്കുകയാണ്. അത് കണ്ടുനിൽക്കാനാവുന്ന കാഴ്ചയായിരുന്നില്ല. ഇനി അങ്ങനെയൊരു കലാകാരൻ ഉണ്ടാവില്ല കലാഭവൻ ഷാജോൺ വ്യക്തമാക്കുന്നു.

Advertisement