മരയ്ക്കാറിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ആമ്പിയർ കാവൽ സിനിമയ്ക്ക് ഉണ്ടോയെന്ന് ചോദിച്ചവന് ജോബി ജോർജ്ജ് കൊടുത്ത കിടിലൻ മറുപടി കണ്ടോ

68

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപി നേതാവും രാജ്യ സഭാ എംപിയുമാണ് സുരേഷ് ഗോപി. രാഷ്ട്രീടത്തില ഇറങ്ങിയത്‌ന് പിന്നാലെ സിനിമയ്ക്ക് ഇടവേള കൊടുത്ത് സുരേഷ് ഗോപി കഴിഞ്ഞ വർഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ തിരിച്ച് വന്നിരുന്നു.

വീണ്ടും ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സിനിമയാണ് കാവൽ.
നിഥിൻ രൺജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 25 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് നിർമ്മാതാവ് ജോബി ജോർജ് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

Advertisements

ഇത് തമ്പാൻ സ്നേഹിക്കുന്നവർക്ക് കാവലാകുന്ന തമ്പാൻ നവംബർ 25 മുതൽ കാവൽ, എന്നായിരുന്നു പോസ്റ്റിലെ വാചകം. എന്നാൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ കാവലിന്റെ റിലീസ് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു ചിലർ രംഗത്തെത്തിയത്.

Also Read
പാടാത്ത പൈങ്കിളി ലൊക്കേഷനിൽ വെള്ളപ്പൊക്കം, താരങ്ങളെ ടിപ്പർ ലോറിയിൽ കയറ്റി രക്ഷപെടുത്തി, വീഡിയോ വൈറൽ

ഇതോടെ മറുപടിയുമായി ജോബി ജോർജും എത്തി. മോനെ ഞാൻ നേരത്തെ പ്ലാൻ ചെയ്തതാ, അത് മാത്രമല്ല പല കമ്മിറ്റ്മെന്റ്സ് ഉണ്ട്. ദയവു ചെയ്ത മനസിലാക്കൂ എന്നായിരുന്നു ജോബിയുടെ മറുപടി. അതേസമയം, ഒരാളുടെ കമന്റിന് ജോബി ജോർജ് നൽകിയ മറുപടിയും വൈറലാവുന്നുണ്ട്. മരക്കാറിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ആമ്പിയർ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ? എന്നായിരുന്നു ചോദ്യം.

അതൊന്നും എനിക്കറിയില്ല. ഞാൻ പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ എന്നായിരുന്നു ഇതിന് ജോബി ജോർജ് നൽകിയ മറുപടി. മരക്കാർ അറബിക്കടലിന്റെ സിംഹം ആദ്യം ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തിയേറ്റർ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ് കാവൽ. തമ്പാൻ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം. രൺജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Also Read
എങ്ങനെ എങ്കിലും സമാധാനമായി ജീവിച്ചാൽ മതി: രണ്ടാം വിവാഹത്തെ കുറിച്ച മേഘ്ന വിൻസെന്റ്

ശങ്കർ രാമകൃഷ്ണൻ, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശർമ്മ, കണ്ണൻ രാജൻ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാൻ അനിൽ, റേയ്ച്ചൽ ഡേവിഡ്, മുത്തുമണി, അഞ്ജലി നായർ, അനിത നായർ, പൗളി വത്സൻ, അംബിക മോഹൻ, ശാന്ത കുമാരി, ബേബി പാർവ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Advertisement