ഞങ്ങൾ പ്രതീക്ഷിച്ചത് പോലെ തന്നെ, ഒരു മൂലയിലെ വേസ്റ്റ് ബാസ്‌ക്കറ്റിൽ പ്രിയന്റെ തിരക്കഥ കിടന്നു; സോമൻ വലിച്ചുകീറി ദൂരെ എറിഞ്ഞ അക്കഥ വിവരിച്ച് എംജി ശ്രീകുമാർ

7602

ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്നീ നിലകളിലറിയപ്പെടുന്ന ഒരു കലാകാരനാണ് എംജി ശ്രീകുമാർ. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഈ ഗായകൻ. ഒരുപാട് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഗാനം കേൾക്കാത്ത മലയാളികൾ തന്നെ ഉണ്ടാവില്ലെന്നതാണ് സത്യം.

Advertisements

സംഗീതസ്വരങ്ങൾ നിറഞ്ഞു നിന്ന വീട്ടിലായിരുന്നു ശ്രീകുമാർ ജനിച്ചതും വളർന്നതും. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്ട്‌സ് കോളേജിൽ നിന്ന് ബിരുദം നേടിയ എം.ജി.ശ്രീകുമാർ ചേർത്തല ഗോപാലൻ നായരുടേയും നെയ്യാറ്റിൻകര വാസുദേവന്റെ കീഴിലും കുറച്ച് നാൾ സംഗീതം അഭ്യസിച്ചു. എന്നാലും സംഗീതത്തിലെ പ്രധാന ഗുരു മൂത്ത സഹോദരൻ എം.ജി. രാധാകൃഷ്ണൻ തന്നെയായിരുന്നുവെന്ന് എംജി ശ്രീകുമാർ പലപ്പോഴും പറഞ്ഞിരുന്നു.

Also read; പിറന്നാൾ ദിനത്തിൽ മാജിക് പ്ലാന്റിലെ കുട്ടികൾക്കൊപ്പം ലക്ഷ്മി നക്ഷത്ര; ഇത് ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനം, കണ്ണും മനസും നിറച്ചൊരു വീഡിയോ

1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമായത്. ഇതുവരെ ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങളാണ് അദ്ദേഹം തന്റെ സ്വരത്തിൽ സമ്മാനിച്ചത്.

കെ.ജെ. യേശുദാസ് എന്ന ഗാനഗന്ധർവ്വൻ മലയാള ചലച്ചിത്ര പിന്നണിരംഗം അടക്കിവാഴുന്ന കാലത്ത് കണ്ണീർപൂവിന്റെ കവിളിൽ തലോടി, നാദരൂപിണി തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേൾപ്പിച്ച എം.ജി.ശ്രീകുമാർ നിലവിൽ മലയാള സംഗീതത്തിലെ ജനപ്രിയ ഗായകരിലൊരാൾ തന്നെയാണ്. മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും എംജി ശ്രീകുമാർ സ്വന്തമാക്കിയിട്ടുണ്ട്.

സിനിമ രംഗത്ത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്നത് സംവിധായകൻ പ്രിയദർശൻ, നടൻ മോഹൻലാൽ എന്നിവരാണ്. ഇവരുടെ സൗഹൃദം മൂവരും സിനിമയിൽ എത്തുന്നതിന് മുൻപേ തന്നെ തുടങ്ങിയതാണ്. ഇപ്പോൾ സൗഹൃദത്തിനിടയിലെ രസകരമായ ഓർമ്മ പങ്കുവെയ്ക്കുകയാണ് എംജി ശ്രീകുമാർ. ഞങ്ങൾ ജോലി ചെയ്തിരുന്ന കാലത്ത് ലാലിന് അഭിനയിക്കണം എന്ന ആഗ്രഹമൊന്നും ഇല്ലായിരുന്നുവെന്ന് എംജി ശ്രീകുമാർ പറയുന്നു.

ആ സമയത്ത് ഞങ്ങളെപ്പോഴും കോഫി ഹൗസിലിരുന്നാണ് സിനിമ ചർച്ചകൾ നടത്തിയിരുന്നത്. അങ്ങനെ ഒരു ദിവസം നമുക്കൊരു സിനിമയിലെടുത്താലെന്തായെന്ന് പ്രിയനോട് താൻ ചോദിച്ചുവെന്ന് എംജി പറഞ്ഞു. സിനിമയ്ക്ക് വരുന്ന ചിലവുകളും കണക്കു കൂട്ടിയ ശേഷമാണ് അക്കാര്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സുഹൃത്തിന്റെ അമ്മാവൻ സിങ്കപ്പൂരിൽ നിന്നും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ നിർമ്മാതാവ് ആക്കാമെന്ന ധാരണയിലാണ് അത് പറഞ്ഞതെന്നും എംജി പറഞ്ഞു.

അങ്ങനെ പ്രിയനോട് കഥയെഴുതാൻ പറഞ്ഞു. എല്ലാവരും ഓക്കെ പറഞ്ഞ് പോയി, കൃത്യം നാല് ദിവസം കഴിഞ്ഞപ്പോൾ പ്രിയൻ തിരക്കഥയുമായി വന്നത് ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘അഗ്‌നിനിലാവ്’ എന്നായിരുന്നു പ്രിയൻ എഴുതിയ കഥയുടെ പേര്. ഇതാരെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കുമെന്ന് ചിന്തിച്ചപ്പോഴാണ് സോമന്റെ മുഖം തെളിഞ്ഞത്. ഒരു മാറ്റമിരിക്കട്ടെ എന്ന് കരുതിയാണ് പ്രിയൻ സോമേട്ടനെക്കൊണ്ട് സംവിധാനം ചെയ്യിപ്പക്കാമെന്ന് പറഞ്ഞത്.

അന്ന് പ്രിയനൊന്നും ആയിട്ടില്ലെന്നും എംജി കൂട്ടിച്ചേർത്തു. സോമേട്ടൻ അവനോട് ചോദിച്ചു എത്ര ദിവസമെടുത്തു നീ ഇത് എഴുതാൻ എന്ന്, അപ്പോൾ അവൻ പറഞ്ഞു 4 ദിവസം എന്ന്, പിന്നെ കാണാമെന്ന് അറിയിച്ച് ആള് പോവുകയും ചെയ്തു. ഇത്ര എളുപ്പമാണോ കഥ എഴുതാൻ എന്ന് ഞാൻ പ്രിയനോട് ചോദിച്ചു, അപ്പോൾ പ്രിയൻ പറഞ്ഞത്, നിനക്കെന്താ, എന്റെ അച്ഛൻ ലൈബ്രേറിയനാണ്, ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്, ഞാൻ ചെന്ന് നോക്കിയപ്പോൾ ഒരു പുസ്തകം കണ്ടു.

Also read; നിരാഹാരം, പുറകെ നടക്കൽ, അഭ്യർത്ഥന; ഒടുവിൽ ഗിരിജ സമ്മതം മൂളിയത് ഇങ്ങനെ, ഒരു പെണ്ണിന് മൂന്ന് തവണ താലിചാർത്തിയ കൊച്ചുപ്രേമന്റെ പ്രണയം അമ്പരപ്പിക്കുന്നത്

അതിനെ എടുത്തൊന്ന് മാറ്റിയങ്ങ് എഴുതിയെന്നാണ്. അത് നല്ലൊരു മോഷണം ആയിരുന്നുവെന്ന് എംജി ശ്രീകുമാർ പറയുന്നു. പിന്നെ ദിവസങ്ങൾ കഴിഞ്ഞ് സിനിമ എന്തായി എന്നറിയാൻ ചെന്നപ്പോഴേയ്ക്കും ആള് അവിടെ നിന്ന് പോയിരുന്നു. ഞങ്ങൾ പ്രതീക്ഷിച്ചത് പോലെ തന്നെ റിസ്പഷന്റെ മൂലയിലുള്ള വേസ്റ്റ് ബാസ്‌ക്കറ്റിൽ പ്രിയന്റെ തിരക്കഥ കീറി ഇട്ടിരുന്നുവെന്ന് എംജി ശ്രീകുമാർ പറയുന്നു.

Advertisement