ക്യാമറക്ക് മുന്നില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പുറത്തിറങ്ങി ചെയ്യാന്‍ പറ്റില്ല; സ്റ്റേജില്‍ വിളിച്ച് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞ അവതാരകരോട് ടൊവിനോ

41

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവീനോ തോമസ്. ചെറിയ ചെറിയ വേഷങ്ങള്‍ ചെയത് തുടങ്ങി പിന്നീട് മലയാള സിനിമയിലെ യുവ സൂപ്പര്‍താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് ടൊവിനോ തോമസ്. അഭിനയത്തിനോടുള്ള ആഗ്രഹവും വര്‍ഷങ്ങളായുള്ള കഠിന പ്രയത്‌നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താര പദവിയില്‍ എത്തിച്ചത്.

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ടൊവിനോ തോമസ്. താരതമ്യേന ചെറിയ വേഷങ്ങളിലൂടെയായിരുന്നു ടോവിനോ തോമസിന്റെ തുടക്കം. പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു.

Advertisements

തെന്നിന്ത്യയിലെ സിനിമാ അവാര്‍ഡായ സൈമ അവാര്‍ഡ് ദാന പരിപാടിയില്‍ സ്റ്റേജില്‍ ഡാന്‍സ് കളിക്കണമെന്ന് ആവശ്യപ്പെട്ട അവതാരകരോട് തനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കി ടൊവിനോ തോമസ്. താരത്തിന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ALSO READ- എന്റെ മിത്രമാകാന്‍ യാതൊരു സ്റ്റാറ്റസും വേണ്ട, പക്ഷേ ശത്രുവാകാന്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം; എല്ലാം തുറന്നു പറയാമെന്ന് ബാല

മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം ഐശ്വര്യ ലക്ഷ്മിക്ക് നല്‍കിയതിന് പിന്നാലെയായിരുന്നു സംഭവം. കാണെക്കാണെ എന്ന ചിത്രത്തിലെ അഭിനയ്തത്ിനാണ് ഐശ്വര്യ ലക്ഷ്മിക്ക് അവാര്‍ഡ് ലഭിച്ചത്. ഗായകന്‍ വിജയ് യേശുദാസ് അവാര്‍ഡ് പ്രഖ്യാപിക്കുകയും നടി ഷാന്‍വി ശ്രീവാസ്തവ ഐശ്വര്യക്ക് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തിരുന്നു.

അതേസമം, അവാര്‍ഡ് ലഭിച്ചതില്‍ ഐശ്വര്യ നന്ദി പറഞ്ഞതിന് ശേഷം അവതാരകരാണ് മലയാളത്തില്‍ നിന്നുള്ള പ്രമുഖ താരമായ ടൊവിനോയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. അവതാരകരായ പേളി മാണിയും ആദിലും ചേര്‍ന്നാണ് ടൊവിനോയെ ക്ഷണിച്ചത്.

ഇപ്പോള്‍ വളരെ സ്പെഷ്യലായ ഒരു വ്യക്തിയെ സ്റ്റേജിലേക്ക് ക്ഷണിക്കുകയാണ്. ഈ യാത്രയിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം അദ്ദേഹം ഐശ്വര്യയോട് ഒപ്പമുണ്ടായിരുന്നു എന്ന് പറഞ്ഞാണ് അവതാരകര്‍ ടൊവിനോയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്.

ALSO READ-എന്ത് അസാധാരണമായ അനുഭവമാണ്! മികച്ച കണ്‍സെപ്റ്റും, ത്രില്ലിംഗ് അനുഭവവും; ‘കാന്താര’ രണ്ട് തവണ കണ്ടെന്ന് പ്രഭാസ്

അതേസമയം, ഐശ്വര്യയുടെ വളര്‍ച്ചയില്‍ എന്താണ് തോന്നുന്നതെന്ന് ടൊവിനോയോടായി അവതാരകര്‍ ചോദിച്ചിരുന്നു. ഇതോടെ, ആശംസകള്‍, ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച സിനിമയിലാണ് അവാര്‍ഡ് കിട്ടിയതെന്നത് ഇരട്ടിമധുരം. ഇനിയും ഒരുപാട് അവാര്‍ഡുകള്‍ കിട്ടട്ടെ, തെന്നിന്ത്യന്‍ താര സുന്ദരിയായി വളരട്ടെ എന്ന് ടൊവിനോ ആശംസിക്കുകയും ചെയ്തു.

ഇതോടെയാണ് ടൊവിനോയോട് രണ്ട് സ്‌റ്റെപ് ഡാന്‍സ് കളിക്കാന്‍ ആവതാരകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഭയങ്കര മൊമെന്റ് ആണ്. ഫ്രണ്ട്സിന്റെ സന്തോഷത്തില്‍ നമ്മളും പങ്കുചേരണമല്ലോ. നമുക്ക് ഏറ്റവും ഈസിയായി ചെയ്യാന്‍ പറ്റുന്ന കാര്യമാണ് പാട്ട് പാടുന്നത്. മണവാളന്‍ വസീമായി ടൊവി പാട്ട് പാടി ഡാന്‍സ് കളിച്ചതാണ്. ആ ഡാന്‍സ് സ്റ്റെപ്പുകള്‍ ഐശ്വര്യക്ക് ഒന്ന് പഠിപ്പിച്ച് കൊടുക്കൂ എന്ന് അവതാരകനായ ആദില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ക്യാമറക്ക് മുന്നില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും പുറത്തിറങ്ങി ചെയ്യാന്‍ പറ്റാത്ത ആളാണ് താനെന്നായിരുന്നു ടൊവിനോ തിരിച്ചു മറുപടി പറഞ്ഞത്. ഭയങ്കര ഇന്‍ഹിബിഷന്‍സ് ഉള്ള ആളാണ് ഞാന്‍. സ്റ്റേജില്‍ ഡാന്‍സ് ചെയ്യാനോ പാട്ട് പാടാനോ എനിക്ക് അറിയില്ല. രണ്ടാളും റൂമിലേക്ക് വാ, അവിടെ നിന്നും പാടികേള്‍പ്പിക്കാമെന്ന് ടൊവിനോ പറഞ്ഞതോടെ അവതാരകര്‍ ഇരുവര്‍ക്കും നന്ദി പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.

Advertisement