മോനെ നിന്റെ ജോലി എനിക്ക് ചെയ്യാന്‍ കഴിയില്ല, എന്റെ ജോലി നിനക്ക് ചെയ്യാന്‍ കഴിയും; ഗോപി സുന്ദറിനോട് മോഹന്‍ലാല്‍

29

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് സിനിമയായ പുലിമുരുകന്‍ ഉള്‍പ്പടെ മോഹന്‍ലാലിന്‍റെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതം നിര്‍വഹിച്ച യുവനിരയിലെ സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍.

Advertisements

മോഹന്‍ലാല്‍ വരുന്ന ഒരു രംഗത്ത് സൈലന്‍സ് ആണ് ഏറ്റവും ബെറ്റര്‍ എന്ന് വ്യക്തമാക്കുകയാണ് ഗോപി സുന്ദര്‍. അതിന്റെ കാരണവും അദ്ദേഹം തുറന്നു പറയുന്നു. ഒരു നടന്‍ പെര്‍ഫെക്ഷന്‍ ടു കോറില്‍ എത്തുമ്പോള്‍ ആ ഭാഗത്ത് ഞാന്‍ നല്‍കുന്ന സംഗീതവും പെര്‍ഫെക്ഷന്‍ ടു കോര്‍ എത്തണം.

അങ്ങനെയുള്ള സമയത്ത് എനിക്ക് സംഗീതമില്ല കൊടുക്കാന്‍,അങ്ങനെ വരുമ്പോള്‍ ലാലേട്ടനെ പോലെയുള്ള നടന്റെ മുന്നില്‍ സൈലന്‍സാണ് ഏറ്റവും വലിയ സംഗീതം. ഗോപി സുന്ദര്‍ വിശദീകരിക്കുന്നു.

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡില്‍ അഭിനയിച്ചപ്പോള്‍ ലാലേട്ടനില്‍ നിന്ന് മറക്കാനാകാത്ത ഒരു അനുഭവമുണ്ടായെന്നും ഗോപി സുന്ദര്‍ പങ്കുവെയ്ക്കുന്നു.

ഞാന്‍ അഭിനയിക്കുന്ന സമയത്ത് പോയി നിന്നത് ലാലേട്ടന്‍ നില്‍ക്കേണ്ട സ്ഥാനത്തായിരുന്നു, അത് കണ്ടപ്പോള്‍ തന്നെ ലാലേട്ടന്‍ എന്നോട് മാറ്റി നിര്‍ത്തി പറഞ്ഞു.

മോനെ നിന്റെ ജോലി എനിക്ക് ചെയ്യാന്‍ കഴിയില്ല, പക്ഷെ എന്റെ ജോലി നിനക്ക് ചെയ്യാന്‍ കഴിയും’ അങ്ങനെയൊക്കെയാണ്‌ ലാലേട്ടന്‍ നമുക്ക് ആത്മവിശ്വാസം നല്‍കുന്നത്. ടിവി ചാനലിലെ ഒരു ടോക് ഷോയ്ക്കിടെ ഗോപി സുന്ദര്‍ പറയുന്നു.

Advertisement