മോഹന്‍ലാലിനും തനിക്കുമായി പദ്മരാജന്‍ കരുതി വച്ചിരുന്ന സിനിമ നഷ്ടമായതെങ്ങനെയെന്ന് വെളിപ്പെടുത്തി ‘ഗന്ധര്‍വന്‍’നിതീഷ് ഭരദ്വാജ്

59

മഹാഭാരതം എന്ന ടെലിവിഷന്‍ സീരിയല്‍ കണ്ടവരാര്‍ക്കുംതന്നെ മറക്കാനാകാത്ത രൂപമാണ് ശ്രീകൃഷ്ണന്‍. ആ കഥാപാത്രമായി നിറഞ്ഞാടിയത് നടന്‍ നിതീഷ് ഭരദ്വാജായിരുന്നു. നമ്മള്‍ മലയാളികള്‍ക്ക് നിതീഷ്, ഗന്ധര്‍വന്‍ കൂടിയാണ്.

Advertisements

ഇതിഹാസ ചലച്ചിത്രകാരന്‍ പദ്മരാജന്റെ ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന ചിത്രത്തിലെ നായകനായെത്തി നിതീഷ് വീണ്ടും അത്ഭുതപ്പെടുത്തുകയായിരുന്നു. ചിത്രമിറങ്ങി 28 വര്‍ഷം പിന്നിടുമ്‌ബോഴും ഇന്നും മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രമായി ഞാന്‍ ഗന്ധര്‍വന്‍ മാറുന്നതിന് പിന്നിലെ ഘടകങ്ങള്‍ ഏറെയാണ്.

കാര്യങ്ങള്‍ അങ്ങനെയാണെങ്കിലും ജീവിതത്തില്‍ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടം മലയാളസിനിമയില്‍ നിന്നു തന്നെയാണെന്നു പറയുകയാണ് അദ്ദേഹം. നടന്‍ മോഹന്‍ലാലിനെയും തന്നെയും പ്രധാനകഥാപാത്രങ്ങളാക്കി പദ്മരാജന്‍ ഒരു ചിത്രം പ്‌ളാന്‍ ചെയ്തിരുന്നു. രണ്ട് സഹോദന്മാരുടെ കഥയായിരുന്നു അത്. നിര്‍മ്മാതാവും തയ്യാറായിരുന്നു.

എന്നാല്‍ അതിനിടയിലായിരുന്നു പദ്മരാജന്റെ മരണം. മോഹന്‍ലാല്‍ എന്ന ലജന്റിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരം അങ്ങനെ തനിക്ക് നഷ്ടപ്പെടുകയായിരുന്നുവെന്ന് നിതീഷ് പറഞ്ഞു. ഒരു പക്ഷേ ആ ചിത്രം സംഭവിച്ചിരുന്നുവെങ്കില്‍ താന്‍ കേരളത്തില്‍ തന്നെ സ്ഥിരതാമസമാക്കിയിരുന്നേനെയെന്നും നിതീഷ് വ്യക്തമാക്കി.

നീണ്ട ഇടവേളയ്ക്കുശേഷമാണ് നിതീഷ് ഭരദ്വാജ് കേരളത്തിലെത്തിയത്. പത്മരാജനെ അടിസ്ഥാനമാക്കി കൊച്ചിയില്‍ തുടങ്ങിയ പപ്പേട്ടന്‍സ് കഫേ സന്ദര്‍ശിക്കാനെത്തിയതായിരുന്നു താരം.

Advertisement