പീലിമോൾ കരഞ്ഞത് വെറുതെ ആയില്ല, കൺമുന്നിൽ നേരിട്ടെത്തി തന്റെ പ്രിയപ്പെട്ട മമ്മൂക്ക, എല്ലാവരേയും അമ്പരിപ്പിച്ച് പീലിമോളുടെ ഒരു കിടിലൻ ചോദ്യവും

32

മലയാളികളുടെ സ്വന്തം മമ്മൂക്ക മെഗാസ്റ്റാർ മമ്മൂട്ടി അദ്ദേഹത്തിന്റെ പിറന്നാളാഘോഷത്തിന് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ കുഞ്ഞു പീലിയെ എല്ലാവർക്കും ഓർമ്മയില്ലേ. മമ്മൂക്കയോട് പിണക്കമാണെന്ന് പറഞ്ഞ് കരഞ്ഞ പീലിയുടെ വീഡിയോ കണ്ട മമ്മൂക്ക പിന്നീട് പീലിയെ വിളിക്കുകയും കോവിഡ് മാറിയാൽ നേരിട്ട് കാണാമെന്ന വാക്ക് കൊടുക്കുകയും ചെയ്തിരുന്നു. ആ വാക്ക് പാലിച്ചിരിക്കുകയാണ് മമ്മൂട്ടി. പീലിമോളുടെ വീഡിയോ മമ്മൂട്ടി പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പീലിക്ക് തന്നെ കാണാനുള്ള അവസരം മമ്മൂക്ക തരപ്പെടുത്തിയത്. മാതാപിതാക്കൾക്കൊപ്പമായിരുന്നു പീലി മമ്മൂക്കയുടെ അടുത്തെത്തിയത്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന പീലിയുടേയും മാതാപിതാക്കളുടേയും ചിത്രം പി.ആർ.ഒ റോബർട്ട് കുര്യാക്കോസാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുള്ളത്.

Advertisements

ALSO READ

ആരെന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നു, പക്ഷേ അനുഭവങ്ങൾ പഠിപ്പിച്ചത് ഇങ്ങനെ: മനസ്സു തുറന്ന് നടി ശാലു മേനോൻ

‘അന്ന് പീലിമോൾ കരഞ്ഞത് വെറുതെ ആയില്ല. തന്റെ പ്രിയപ്പെട്ട മമ്മൂക്കയെ നേരിൽ കണ്ടു പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് സാജിലക്കും ഒപ്പമാണ് പീലിമോൾ മമ്മൂക്കയെ കണ്ടത്. പെരിന്തൽമണ്ണ ഫാൻസിലെ അഭി വരച്ച പീലിയുടെയും മമ്മൂക്കയുടെയും ചിത്രം പീലി മമ്മൂക്കക്ക് സമ്മാനമായി നൽകി.

മമ്മൂക്കയെ കണ്ട ശേഷം പീലിമോൾക്ക് ഒരു സംശയം കൂടി ഉണ്ടായിരുന്നു ഈ മമ്മൂക്ക ഓൾടെ വാപ്പയുടെ ക്ലാസ്‌മേറ്റ് ആണോന്ന്, കുഞ്ഞിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഈ ഫോട്ടോയിൽ മമ്മൂക്കയെ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലങ്കിലാണ് അദ്ഭുതംപ്പെടേണ്ടത്.

ALSO READ

അത്തരം സിനിമകളോട് മാത്രമാണ് നോ പറഞ്ഞിട്ടുള്ളത്, ഒരു സിനിമയും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുമില്ല: തുറന്നു പറഞ്ഞ് അനു സിത്താര

പെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഭാരവാഹിയാണ് പീലിയുടെ പിതാവ് ഹമീദലി. മമ്മൂട്ടിയുടെ പിറന്നാളിന് കൊണ്ടു പോയില്ലെന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞ് ആരാധികയുടെ വിഡിയോ അന്ന് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പരാതി പറഞ്ഞ പീലി മോളുടെ ജന്മദിനത്തിൽ മമ്മൂട്ടി സമ്മാനങ്ങളും കൊടുത്ത് അയച്ചിരുന്നു. മമ്മൂട്ടിയെ നേരിട്ട് കണ്ട പീലി മോളുടെ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ചുമതലയുള്ള റോബർട്ട് ജിൻസ് മുഖേനയാണ് പീലിക്കും കുടുംബത്തിനും ഈ അവസരം ഒരുങ്ങിയത്.

Advertisement