ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു, ഞങ്ങള്‍ പിരിഞ്ഞത് മൂന്നാമതൊരാള്‍ കാരണമല്ല, ഫിറോസുമായുള്ള വിവാഹമോചനത്തില്‍ പ്രതികരിച്ച് സജ്‌ന

216

മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ ദമ്പതികളാണ് സജ്‌ന ഫിറോസ്. രണ്ടുവ്യക്തികള്‍ ആണ് എങ്കിലും ഒറ്റ മത്സരാര്‍ത്ഥി ആയിട്ടാണ് ഫിറോസ് സജ്ന ദമ്പതികള്‍ ഷോയിലേക്ക് എത്തിയത്.

Advertisements

ടെലിവിഷന്‍ മേഖലയില്‍ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫിറോസ് കൊല്ലം സ്വദേശിയാണ്. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗം ആയിരുന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയേയും അതെ ഫീല്‍ഡില്‍ തന്നെ സജീവമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

Also Read: ദിലീപുമായുള്ള കല്യാണസമയത്ത് കാവ്യക്ക് കണ്ടകശ്ശനിയായിരുന്നു, ആ വിവാഹം നടക്കാന്‍ പാടില്ലെന്ന് ഞാന്‍ പ്രവചിച്ചിരുന്നു, വെളിപ്പെടുത്തലുമായി സന്തോഷ്

പ്രണയവിവാഹമായിരുന്നു ഇവരുടേത്. എന്നാല്‍ കഴിഞ്ഞ ദിവസം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് സജ്‌ന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

താനും ഫിറോസ്‌ക്കയും പിരിയാനുള്ള കാരണം തീര്‍ത്തും പേഴ്‌സണലാണ്. പുറമേ കാണുന്നത് പോലെയല്ല ജീവിതമെന്നും മൂന്നാമതൊരാള്‍ വന്നത് കാരണമല്ല തങ്ങള്‍ വേര്‍പിരിയുന്നതെന്നും തങ്ങള്‍ക്കിടയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ വന്നതും വാക്കുതര്‍ക്കങ്ങളുണ്ടായതുമാണ് പിരിയാന്‍ കാരണമായതെന്നും സജ്‌ന പറയുന്നു.

Also Read: ചിലത് നമ്മള്‍ മറന്നാലും ദൈവം മറക്കില്ല; ബസ്സിലെ കണ്ടക്ടറില്‍ നിന്നും സിനിമയില്‍ എത്തിയതിനെ കുറിച്ച് നടന്‍ സെന്തില്‍ കൃഷ്ണ

പലരും തെറ്റിദ്ധരിച്ച കാര്യമാണ് ഷിയാസ് കരിമാണ് തങ്ങള്‍ വേര്‍പിരിയാന്‍ കാരണമായതെന്ന്. എന്നാല്‍ തങ്ങളുടെ ഡിവോവ്‌സുമായി ഷിയാസിന് ഒരു ബന്ധവുമില്ലെന്നും മക്കള്‍ക്ക് തങ്ങള്‍ വേര്‍പിരിഞ്ഞ കാര്യം ്അറിയില്ലെന്നും അവര്‍ ഉമ്മയുടെ കൂടെയാണെന്നും സജ്‌ന പറയുന്നു.

Advertisement