സിനിമയിലെ ക്രൂരൻ, ജീവിതത്തിൽ കാമുകൻ; പത്ത് വർഷത്തെ പ്രണയം; കരൾ മാറ്റിവെയ്ക്കാൻ അമുമിതി ലഭിക്കാതെ സുഭദ്രയുടെ മ രണം; ടിജി രവിയുടെ ജീവിതമിങ്ങനെ

834

ഒരു കാലത്ത് മലയാള സിനിമയിൽ അമ്പരപ്പിക്കുന്ന വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി നിന്നിരുന്ന നടനാണ് ടിജി രവി.
1970, 80 കാലഘട്ടങ്ങളിൽ ആയിരുന്നു വില്ലൻ വേഷങ്ങളിലൂടെ ടി ജി രവി ശ്രദ്ധേയനായത്. അതുല്യ നടൻ ബാലൻ കെ നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി മാറ്റി.

ആദ്യകാലത്ത് നാടകങ്ങളിൽ അഭിനയിച്ച് കൊണ്ടായിരുന്നു ടിജി രവിയുടെ തുടക്കം.അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം സിനിമാ അഭിനയ രംഗത്തെത്തിയത്ത്. അക്കാലത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പ്രധാനമായും വില്ലൻ വേഷങ്ങളിൽ അഭിനയിച്ച ടി ജി രവി പിന്നീട് മലയാള സിനിമാ ചരിത്രത്തിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തു.

Advertisements

പഠനകാലത്ത് യൂണിവേഴ്സിറ്റി തലത്തിൽ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കൂടാതെ ഫുട്ബാൾ, ഹോക്കി എന്നിവയിലും യൂണിവേഴ്സിറ്റി തലത്തിൽ കളിക്കുമായിരുന്നു. താൻ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്ഥനായിരുന്നു യഥാർത്ഥ ജീവിതത്തിൽ ടി ജി രവി.

ALSO READ- ഓണം ആര് തൂക്കും? ആർഡിഎക്‌സോ കൊത്തയോ ബോസോ? വീക്കെൻഡിലെ കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ

ഭാര്യയേയും മക്കളേയും അത്രമേൽ സ്‌നേഹിക്കുന്ന മനുഷ്യൻ. നീണ്ടനാളത്തെ പ്രണയത്തിന് ഒടുവിലാണ് ടി ജി രവി, ഡോ. സുഭദ്രയെ വിവാഹം കഴിച്ചത്. ടിജി രവിയുടെ അടുത്ത ബന്ധു തന്നെയായിരുന്നു സുഭദ്ര. പത്ത് വർഷത്തോളമാണ് ഇരുവരുംപ്രണയിച്ചത്. താരം സുഭദ്രയോട് പ്രണയം പറയുന്നത് അവർക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ്.

മറുപടി നോ എന്നാണെങ്കിൽ എന്ത് ചെയ്യുമെന്ന് താൻ പേടിച്ചിരുന്നു. എന്നാൽ അവളുടെ മറുപടി തന്നെ ഞെട്ടിച്ചു. എന്താണ് പ്രണയം പറയാൻ വൈകിയെ ന്നായിരുന്നു അവളുടെ ചോദ്യം. സിനിമയിൽ വരുന്നതിന് മുൻപാണ് പ്രണയം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അവൾ എംബിബിഎസ് പഠിച്ചത്. താൻ ആ സമയം എഞ്ചിനീയറിങ് പഠിച്ച് കഴിഞ്ഞിരുന്നു. ആ സമയത്താണ് തങ്ങൾ ശരിക്കും പ്രണയിക്കുന്നതെന്നാണ് ടിജി രവി പ്രണയകാലത്തെ കുറിച്ച് പറയുന്ത്.

ALSO READ- ബിലാൽ വരുമ്പോൾ ദുൽഖർ സൽമാനും ഉണ്ടാകുമോ? അച്ഛൻ-മകൻ കോംബോ പ്രതീക്ഷിക്കുന്നവരെ അതിശയിപ്പിച്ച് താരപുത്രന്റെ മറുപടി ഇങ്ങനെ

എല്ലാം പോസിറ്റീവ് ആയി കാണുന്ന വ്യക്തിത്വമായിരുന്നു സുഭദ്രയുടേത്. അതേസമയം, സുഭദ്രയുടെ മ ര ണം കേരളം ഏറെ ചർച്ച ചെയ്ത ഒന്നാണ്. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് മെഡിക്കൽ എത്തിക്ക്‌സ് അനുവാദം നൽകാത്തതായിരുന്നു അന്ന് മ ര ണ കാ ര ണം. സമയത്ത് ഡോണറെ കിട്ടിയെങ്കിലും മെഡിക്കൽ എത്തിക്ക്‌സ് കമ്മിറ്റിയ്ക്ക് മുന്നിലെത്തിയപ്പോൾ പുറത്ത് നിന്നുള്ള ഡോണറുടെ ലിവർ ശരിയാവില്ലെന്ന് അവർ പറഞ്ഞു.

അതേത്തുടർന്ന് ശസ്ത്രക്രിയ നടത്താൻ കഴിയാതെയായിരുന്നു അന്ന് സുഭദ്ര മരണപ്പെത്. ആഫ്രിക്കയിലായിരുന്ന ടിജി രവിയും കുടുംബവും കരൾ ശസ്ത്രക്രിയയ്ക്കായാണ് കൊച്ചിയിലെത്തിയത്. എന്നാൽ ശസ്ത്രക്രിയയ്ക്കായി ഒരുപാട് കടമ്പകൾ അതിന് ഉണ്ടായിരുന്നു.

അവസാനം അതിനായി ബന്ധപ്പെട്ട കമ്മിറ്റി ശസ്്ത്ര ക്രിയ യ്ക്ക് അനുമതിയില്ലെന്ന് പറഞ്ഞതോടെ സുഭദ്രയ്ക്ക് വലിയ ദുഖമായി. പിന്നീട് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ സുഭദ്ര പോയെന്നാണ് ടിജി രവി പറയുന്നത്.

Advertisement