അനുകരണീയനായ വ്യക്തി, ഒരു പരാതിപോലും ഇല്ലാത്തയാള്‍: മോഹന്‍ലാലിനെകുറിച്ച് വാതോരാതെ ടോവീനോ

30

ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി വന്ന് പിന്നീട് നടനായി മാറിയ താരരാജാവ് മോഹന്‍ലാലിനെ പോലെ തന്നെയാണ് യുവതാരം ടൊവിനോ തോമസും ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ എബിസിഡിയില്‍ വില്ലന്‍ വേഷത്തിലൂടെയാണ് ടൊവിനോ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

ടൊവിനോ തോമസ് വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയത്. എബിസിഡിയ്ക്ക് ശേഷം സഹനടന്‍ നടന്‍ എന്നിങ്ങനെ മികച്ച നിലവാരത്തിലായിരുന്നു ടൊവിനോയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്. 2012 ല്‍ തുടങ്ങിയ സിനിമ യാത്ര 2018 ല്‍ വരെ എത്തി നില്‍ക്കുമ്പോള്‍ ഒരുപിടി മികച്ച ചിത്രങ്ങളാണ് ഈ യുവതാരത്തിന്റെ കൈകളിലുളളത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ടൊവിനോ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.

ടൊവിനോ അരാധകരും ലാലേട്ടന്‍ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലൂസിഫര്‍. ഇതിനും മുന്‍പും ലാലേട്ടനോടൊപ്പം ടൊവിനോ ബിഗ് സ്‌കീന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ലാലേട്ടനുമായുള്ള എക്‌സ്പീരിയന്‍ പങ്കുവെയ്ക്കുകയാണ് താരം.

എബിസിഡിയ്ക്ക് ശേഷം സഹനടന്‍ നടന്‍ എന്നിങ്ങനെ മികച്ച നിലവാരത്തിലായിരുന്നു ടൊവിനോയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്. 2012 ല്‍ തുടങ്ങിയ സിനിമ യാത്ര 2018 ല്‍ വരെ എത്തി നില്‍ക്കുമ്പോള്‍ ഒരുപിടി മികച്ച ചിത്രങ്ങളാണ് ഈ യുവതാരത്തിന്റെ കൈകളിലുളളത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ടൊവിനോ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ടൊവിനോ അരാധകരും ലാലേട്ടന്‍ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലൂസിഫര്‍. ഇതിനും മുന്‍പും ലാലേട്ടനോടൊപ്പം ടൊവിനോ ബിഗ് സ്‌കീന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ലാലേട്ടനുമായുള്ള എക്‌സ്പീരിയന്‍ പങ്കുവെയ്ക്കുകയാണ് താരം.

ലൂസിഫറിന് മുമ്പേ 2014 ല്‍ കൂതറ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം ടൊവിനോ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന് മികച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. അതിനു ശേഷം 2018 ല്‍ പൃഥ്വിയുടെ സംവിധാനത്തിലൂടെയാണ് ഈ സൂപ്പര്‍ താരവും യുവതാരങ്ങളിലെ സൂപ്പര്‍ താരവും വീണ്ടും ഒന്നിക്കുന്നത്. ഇവരുടെ കോമ്‌ബോ കാണാന്‍ വേണ്ടിയുളള കാത്തിരുപ്പിലാണ് പ്രേക്ഷകര്‍.

അനുകരണീയമായിട്ടുള്ള ഒരുപാട് കാര്യങ്ങളുള്ള വ്യക്തിയാണ് ലാലേട്ടന്‍. ഒരു പരാതിയുമില്ലാത്ത് ആളാണ്. ഒരു സീനിന്റെ ഷൂട്ടിന് ശേഷം അടുത്ത ഷോട്ട് എടുക്കുവരെ സെറ്റില്‍ തന്നെ ഇരിക്കും. അവിടെയുള്ളവരുമായി സംസാരിക്കുകയും സമയം പങ്കിടുകയും ചെയ്യും. കഥാപാത്രത്തിന്റെ തുടര്‍ച്ച കൈവിടാതെ അത്രയ്ക്ക് ശ്രദ്ധിച്ചാണ് അദ്ദേഹം കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കുന്നത്.

ആദ്യമായി സിനിമ ചെയ്യുന്ന അതേ ആവേശത്തോടെയാണ് ഇപ്പോഴും ഓരോ വര്‍ക്ക് ചെയ്യുന്നത്. അതേ ആത്മാര്‍ഥതയും ആവേശവും അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നമുക്ക് കാണാന്‍ സാധിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഒരു പുതിയ ഡയറക്ടറിന്റെ സിനിമയിലാണ് അഭിനയിക്കുന്നതെങ്കില്‍. അദ്ദേഹത്തെ സാറേ എന്നു തന്നെയാണ് ലാലേട്ടന്‍ വിളിക്കുന്നത്.

Advertisement