രാഹുലിനെയും മോദിയെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കു എന്ന് അരാധകൻ; കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

19

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി ധോണി പുറത്തെടുത്ത സൂപ്പർമാൻ പ്രകടനത്തിന് കൈയടിച്ച് ക്രിക്കറ്റ് ലോകം.

തെരഞ്ഞെടുപ്പ് കാലത്ത് ആരാധകൻ വിശ്വാസ് ദ്വിവേദിയെന്ന ആരാധകൻ കുറിച്ച ട്വീറ്റ് കൂടുതൽ ശ്രദ്ധേയമായി.

Advertisements

മോദിയെയയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ എന്നായിരുന്നു ദ്വിവേദിയുടെ ട്വീറ്റ്. ഇതിന് പിന്തുണച്ച് ക്രിക്കറ്റ് ലോകത്തു നിന്നും നിരവധിപേരെത്തുകയും ചെയ്തു.

കൈയിലുള്ള വിഭവങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ധോണിയെ അല്ലാതെ മറ്റാരെ പ്രധാനമന്ത്രിയാക്കിയാൽ രാജ്യത്തിന് നേട്ടമേ ഉണ്ടാകൂ എന്നായിരുന്നു മറ്റൊരു ആരാധകന്റെ ട്വീറ്റ്.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഉമേഷ് യാദവ് എറിഞ്ഞ ഓവറിൽ 26 റൺസായിരുന്നു ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 24 റൺസാണ് ധോണി അടിച്ചെടുത്തത്. അവസാന പന്തിൽ സിംഗിളെടുക്കാൻ ശ്രമിച്ചെങ്കിലും ഷർദ്ദൂൽ ഠാക്കൂർ റണ്ണൗട്ടായതോടെ ചെന്നൈ ഒരു റണ്ണിന് തോറ്റു.

48 പന്തിൽ 84 റൺസുമായി ധോണി പുറത്താകാതെ നിന്നു.

Advertisement