അച്ഛന്റെ സ്‌നേഹം കിട്ടിയിട്ടില്ല; എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അമ്മ വീട്ടില്‍ നിന്നും ഇറങ്ങിയത്; അവസാനമായി അച്ഛനെ കാണിക്കാതിരിക്കാനും അവര്‍ നോക്കി: അനശ്വര

77

പൊറോട്ടയടിച്ച് പഠനവും ജീവിതവും മുന്നോട്ട് കൊണ്ടുപോവുന്ന പെണ്‍കുട്ടിയായി സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടിയ അനശ്വരയുടെ യഥാര്‍ഥ ജീവിതവും സിനിമാ കഥപോലെയാണ്. അനശ്വര പൊറോട്ടയടിക്കാന്‍ തുടങ്ങിയത് ഹോട്ടല്‍ നടത്തുന്ന അമ്മയെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു. പിന്നീട് പൊറോട്ടയടി സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ താരപരിവേഷമാണ ്അനശ്വരയ്ക്ക് ലഭിച്ചത്. ഇപ്പോള്‍ അഭിഭാഷകയാണ് അനശ്വര. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത് വരികയാണ് താനെന്ന് ഫ്ളവേഴ്സ് ഒരുകോടിയിലെത്തിയപ്പോള്‍ അനശ്വര പറയുന്നു.

ചെറുപ്പത്തിലേ അച്ഛനും അമ്മയും ഡിവോഴ്സായതാണ്. തന്റെ രണ്ടാമത്തെ വയസിലാണ് അവര്‍ പിരിഞ്ഞത്. അച്ഛനെക്കുറിച്ച് വലിയ ഓര്‍മ്മകളൊന്നുമില്ല. കഴിഞ്ഞ മേയില്‍ അച്ഛന്‍ മരിച്ചു. ഞാന്‍ എന്റോള്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞ് അച്ഛന്റെ മരണവാര്‍ത്തയെത്തി.

Advertisements

മുന്‍പ് അച്ഛനും അമ്മയും വേര്‍പിരിയാന്‍ കാരണം അച്ഛന്റെ സഹോദരിമാരാണ്. അവരെന്താണോ പറയുന്നത് അത് അനുസരിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. അമ്മയുടെയോ മക്കളുടെയോ കാര്യങ്ങളൊന്നും നോക്കാറില്ലായിരുന്നു. ആറ് നാത്തൂന്‍മാരായിരുന്നു അമ്മയ്ക്ക്.

ALSO READ- ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തി ജീവിതം; അര്‍ബുദം ഭാര്യയെ കവര്‍ന്നു; ജീവിതം മടുത്തു മരണത്തിന് വേണ്ടി പ്രാര്‍ഥന; സ്ഫടികം ജോര്‍ജിന്റെ ജീവിതം ഇന്ന് ഇങ്ങനെ

ഭര്‍ത്താവെന്ന നിലയില്‍ അച്ഛനൊരു കാര്യങ്ങളൊന്നും ചെയ്തിരുന്നില്ല. സഹോദരിമാരെന്ത് പറയുന്നോ അതേപോലെയാണ് അച്ഛന്‍ ജീവിക്കുന്നത്. ഒടുവില്‍ സഹികെട്ട് അമ്മ ആ വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഈ ഹോട്ടലില്‍ അമ്മ ജോലിയെടുക്കുന്നുണ്ട്. അച്ഛന്‍ ജോലിക്കൊന്നും പോവുന്നുണ്ടായിരുന്നില്ല. പണിക്ക് പോവാനൊക്കെ മടിയായിരുന്നെന്നും അനശ്വര പറയുന്നു.

അച്ഛന്റെ സ്നേഹം ചേച്ചിക്ക് കിട്ടിയിട്ടുണ്ട്. അച്ഛന്റെ അവസാനസമയങ്ങളിലൊക്കെ അവള്‍ അടുത്തുണ്ടായിരുന്നു. അച്ഛനെവിടെയാണ്, അച്ഛനെ കാണാന്‍ പറ്റുമോയെന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു. എന്റെ തൊട്ടടുത്തുണ്ടായിട്ടും എനിക്ക് അച്ഛനെ കാണാനായില്ലെന്നും അച്ഛനെ സഹോദരിമാരെല്ലാം കൂടി ഒരു അനാഥാലയത്തിലാക്കുകയായിരുന്നു എന്നും അനശ്വര പറയുന്നു.

ALSO READ- ഷീലാമ്മ എല്ലാം തികഞ്ഞ പെണ്ണാണ്; ഷീലാമ്മ എന്നെ കെട്ടുമോ എന്ന് ജയന്‍ ചോദിച്ചു; സൂപ്പര്‍താരം ജയന്റെ ഞെട്ടിച്ച പെരുമാറ്റത്തെ കുറിച്ച് നടി ഷീല

എന്റെ വീഡിയോ വൈറലായതോടെയാണ് അച്ഛന്‍ അത് തന്റെ മകളാണെന്ന് പറഞ്ഞത്. അച്ഛനെവിടെയാണ് എന്ന് കണ്ടെത്തി കാണാന്‍ പോവാനിരിക്കുകയായിരുന്നു. അതിനിടയിലാണ് അച്ഛന്‍ മരിച്ചെന്ന് പറഞ്ഞ് ഫോണ്‍ വന്നത്. വയ്യെന്ന കാര്യ താനറിഞ്ഞിരുന്നില്ല. ചേച്ചി ഒരുവാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പോയി എന്തെങ്കിലും ചെയ്ത് കൊടുത്തേനെ.

പിന്നീട് അച്ഛന്റെ പെങ്ങളുടെ മകളാണ് വിളിച്ച് മരണവാര്‍ത്ത അറിയിച്ചത്. മരിച്ച് കിടക്കുന്ന അച്ഛനെ കാണാന്‍ പോലും അനുവദിച്ചില്ല. ഞാന്‍ വന്നാല്‍ കാണിക്കില്ലെന്നായിരുന്നു ചേച്ചിയുടെ ഭര്‍ത്താവ് അന്ന് പറഞ്ഞത്.

ALSO READ- നാലേമുക്കാലിന് എഴുന്നേല്‍ക്കും; മൂന്ന് ദിവസം ചെയ്താല്‍ നാലാമത്തെ ദിവസം തനിയെ ചെയ്യാം; അതിരാവിലെ ചെയ്യുന്നത് വെളിപ്പെടുത്തി മുക്ത

വയ്യാതായപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോവാണമെന്ന് പറഞ്ഞ് അനാഥാലയത്തില്‍ നിന്നും വിളിച്ചിരുന്നു. അച്ഛന്റെ വീട്ടുകാര്‍ ആശുപത്രിയിലൊന്നും കൊണ്ടുപോയില്ല. പോയിരുന്നുവെങ്കില്‍ അച്ഛന്‍ ഇന്നും ജീവിച്ചേനെയെന്നും അനശ്വര പറയുന്നു.

Advertisement