ധോണി സ്വയം വിരമിച്ചില്ലെങ്കിൽ ഇനി ടീമിലേക്ക് പരിഗണിക്കില്ല: ബിസിസിഐ വക്താവ്

16

ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിങ് ധോണി സ്വയം വിരമിച്ചില്ലെങ്കിൽ അദ്ദേഹത്തെ ഇനി ടീമിൽ പരിഗണിക്കുന്നത് ഒഴിവാക്കിയേക്കുമെന്ന് ബിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisements

അദ്ദേഹം ഇതുവരെ രാജിവെച്ചില്ലെന്നത് ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നു. റിഷഭ് പന്തിനെ പോലുള്ള താരങ്ങൾ അവരുടെ അവസരത്തിനായി കാത്തിരിക്കുകയാണ്. നമ്മൾ ലോകകപ്പിൽ കണ്ടത് പോലെ അദ്ദേഹം അതേ ബാറ്റ്സ്മാനല്ല.

ആറാം നമ്പറിലും ഏഴാം നമ്പറിലും ഇറങ്ങിയിട്ടും അദ്ദേഹം പ്രയാസപ്പെടുകയാണ്. ഇത് ടീമിനെ ബാധിക്കുന്നുണ്ട്. ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടീം ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദുമായി ധോനി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

2020 ട്വന്റി20 ലോകകപ്പിലേക്ക് ധോണിയെ പരിഗണിച്ചേക്കില്ലെന്നും റിപ്പോർട്ടുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ധോനിയെ ഉൾപ്പെടുത്താനുള്ള സാധ്യതവളരെ കുറവാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement