റെയില്‍വേ മന്ത്രി ഗോയലിനെതിരേ മന്ത്രി ജി സുധാകരന്‍; കേന്ദ്രമന്ത്രി മാന്യതയും ഉത്തരവാദിത്വവും കാട്ടണം

18

കൊച്ചി: പാലക്കാട് കോച്ച്‌ ഫാക്ടറി വിഷയത്തില്‍ എതിര്‍നിലപാട് സ്വീകരിച്ച കേന്ദ്രറെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരേ മന്ത്രി ജി സുധാകരന്‍. ഭരണഘടനാപ്രകാരമുള്ള മാന്യതയും ഉത്തരവാദിത്വവും കേന്ദ്രമന്ത്രി കാണിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.പിയൂഷ് ഗോയലിന്റെ നിലപാടിേെനാട് മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായി പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ റെയില്‍ വികസനത്തിന് തടസം സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലുള്ള കാലതാമസമാണെന്നും ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റെയില്‍ വികസനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പാലക്കാട് കോച്ച്‌ ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. കേന്ദ്രമന്ത്രി ആയതുകൊണ്ട് എന്തെങ്കിലും വിളിച്ച്‌ പറയാന്‍ പാടില്ലെന്നും അദ്ദേഹം കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വെയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ സംസ്ഥാനത്ത് നല്ല പുരോഗിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യങ്ങള്‍ വിശദമായി അദ്ദേഹത്തെ എഴുതി അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisements

ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി സുധാകരനും കേന്ദ്ര റെയില്‍വമന്ത്രി ഗോയലിനെതിരേ രംഗത്തുവന്നത്. ലഭിക്കേണ്ട അവകാശങ്ങള്‍ പിടിച്ചുമേടിക്കാന്‍ മലയാളികള്‍ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു. ഇപ്പോഴുള്ള രണ്ട് വരികള്‍ക്കൊപ്പം രണ്ട് വരികള്‍ കൂടി കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇതിന് വേറെ സ്ഥലം ഏറ്റെടുത്തുകൊടുക്കണമെന്നാണ് പിയൂഷ് ഗോയല്‍ പറയുന്നത്. കേരളത്തില്‍ ഇത് പ്രായോഗികമല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിയുടേത് അഹങ്കാരം നിറഞ്ഞ സമീപനമാണെന്നും ഭരണഘടനാപ്രകാരമുള്ള മാന്യതയും അന്തസും അദ്ദേഹം കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Advertisement