അജിത്തിന്റെ വാലിമൈയെ തകർത്ത് വിജയിയുടെ ബീസ്റ്റ്, ആദ്യ ദിവസത്തെ കളക്ഷൻ റെക്കോർഡിലേക്ക്, തമിഴ്‌നാട്ടിൽ മാത്രം 35 കോടി ഇന്ത്യയൊട്ടാകെ 65 കോടി

80

ദളപതി വിജയ് നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബീസ്റ്റ് എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത് എങ്കിലും അദ്യ ദിനം തന്നെ ചിത്രം റക്കോർഡ് കളക്ഷൻ നേടിയിരിക്കുകയാണ്. ബോക്സോഫീസിൽ തല അജിത്തിന്റെ വലിമൈയുടെ റെക്കോർഡ് ആണ് വിജയ് യുടെ ബീസ്റ്റ് തകർത്തിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡിലേക്ക് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട്ടിലും, ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. നിലവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് ബീസ്റ്റ് തമിഴ്നാട്ടിൽ മാത്രം 30 മുതൽ 35 കോടി വരെ നേടിയതായാണ് റിപ്പോർട്ടുകൾ.

Advertisements

ഇന്ത്യയൊട്ടാകെയുളള കണക്ക് പ്രകാരം 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷൻ കുതിക്കുമെന്നും പറയുന്നു. ഇത് 65 കോടിയായി വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം കെജിഎഫ്: ചാപ്റ്റർ 2 റിലീസാകുന്നതോടെ ബീസ്റ്റിന്റെ ബോക്സ് ഓഫീസ് റണ്ണിൽ വിളളലുണ്ടായേക്കാം എന്നും കണക്കകൂട്ടലുകളുണ്ട്.

Also Read
ഏതെങ്കിലും ചവറ് മാട്രിമോണി പരസ്യങ്ങൾ കണ്ട് അതാണ് വിവാഹമെന്ന് തെറ്റിദ്ധരിക്കരുത്: കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തെ കുറിച്ച് ദീപ നിശാന്ത്

വിജയ് നായകനായ ബീസ്റ്റിൽ പൂജ ഹെഗ്ഡെയാണ് നായിക ആയി എത്തിയത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് നെൽസൺ ആണ്. കലാനിധി മാരനാണ് ബീസ്റ്റിന്റെ നിർമ്മാതാവ്. ചലച്ചിത്ര നിർമ്മാതാവ് സെൽവരാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്സ്ലി, തുടങ്ങിയവരും മലയാള താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ബീസ്റ്റിൽ അഭിനയിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ഒരു മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും മുന്‍ റോ ഏജന്റായിരുന്ന വീരരാഘവന്‍ അവരെ രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. പതിവ് പോലെ വിജയുടെ സ്‌ക്രീന്‍ പ്രസന്‍സ് ഗംഭീരമായിരുന്നു. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു.

വീരരാഘവന്‍ എന്ന മുന്‍ റോ ഏജന്‍റിന്‍റെ വേഷത്തിലാണ് വിജയ് ബീസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ സിനിമകളിലെതിന് സമാനമായ ലുക്കില്‍ തന്നെയാണ് ബീസ്റ്റിലും വിജയ് എത്തുന്നത്.

Also Read
ആ വേദനയൊന്നും പ്രസവ വേദയ്ക്ക് മുന്നിലൊന്നുമല്ല, രണ്ടര ദിവസത്തോളം വേദന സഹിക്കേണ്ടി വന്നിരുന്നു ; മകളുടെ ജനനത്തെക്കുറിച്ച് പറഞ്ഞ് പാർവതിയും അരുണും! വീഡിയോ വൈറൽ

ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും അവിടെ ബന്ദികളാക്കപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ നായകന്‍ വീരരാഘവന്‍ യാദൃശ്ചികമായി അകപ്പെടുന്നതും തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ അതിസാഹസികമായി നായകന്‍ മോചിപ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

Advertisement