അവർ മദ്യലഹരിയിൽ ആയിരുന്നു, മഴ നനയാൻ താൽപര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു, ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു: ഗീതു മോഹൻദാസിന് എതിരെ തുറന്നടിച്ച് പടവെട്ട് സംവിധായകൻ ലിജു

3761

നിവിൻ പോളി നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പിതിയ സിനമയാണ് പടവെട്ട്. മികച്ച അഭിപ്രായമാണ് ഈ ചിത്രം തിയ്യറ്ററുകളിൽ നിന്നും നേടി എടുക്കുന്നത്. അതേ സമയം ഈ സിനിമയുടെ സംവിധായകനായ ലിജു കൃഷ്ണയ്ക്ക് എതിരെ ഒരുയുവതി പീ ഡ ന പരാതി നൽകിയത് വലിയ വിവാദമായിരുന്നു.

സിനിമയുടെ ചിത്രീകരണത്തിന് ഇടെ സംവിധായകൻ അറസ്റ്റിലായത് വലിയ പ്രതിസന്ധികളും ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനും സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിക്കുമെതിരെ ഗുരുതര ആരോപണവുമായി രംഗത്ത എത്തിയിരിക്കുകയാണ് ലിജു കൃഷ്ണ.

Advertisements

ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാ ആണെന്ന് സംവിധായകൻ പറയുന്നു. പടവെട്ട് സിനിമയുടെ റിലീസിനു മുന്നോടിയായി നടത്തിയ പ്ത്രസമ്മേളനത്തിൽ ആണ് ലിജു കൃഷ്്ണ ഇക്കാര്യം പറഞ്ഞത്. പടവെട്ട് സിനിമക്ക് എതിരെ ഗീതു മോഹൻദാസ് നിരന്തരം മോശം പ്രചാരണം നടത്തി.

Also Read
എങ്ങനെയെങ്കിലും പുറത്തായാൽ മതി എന്നാണ് അന്നൊക്കെ പള്ളിയിൽ പോയി പ്രാർത്ഥിച്ചിരുന്നത്, പ്രണയിക്കാൻ വന്ന അളനോട് ചെയ്തത് ഇങ്ങനെ: അഞ്ജു ജോസഫ് പറയുന്നു

തനിക്കെതിരെ ഉണ്ടായ ലൈം ഗി കാ തി ക്ര മ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരു പോലും സിനിമയിൽ നിന്നു മായ്ക്കാൻ ഗീതു മോഹൻദാസ് ശ്രമിച്ചു എന്നു ലിജു പറയുന്നു.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ:

കൊച്ചിയിലെ ഹോട്ടലിൽ വച്ച് നടന്ന ഒരു ബർത്ത് ഡേ പാർട്ടിയിൽ ഞാനും അവരും പങ്കെടുത്തിരുന്നു, കുറച്ചു സിനിമാ പ്രവർത്തകരും ഉണ്ടായിരുന്നു. ആ പാർട്ടിയിൽ വച്ച് ആകസ്മികയാണ് അവരെ കാണുന്നത്. അന്ന് പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു, മഴയുള്ളതുകൊണ്ട് ഞങ്ങൾ എല്ലാവരും റൂമിലാണ് ഇരുന്നത്.

കുറെ നേരം കഴിഞ്ഞ് അവർ എന്നോടു വന്ന് സംസാരിച്ചു. മഴ നനയാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. മഴ നനയാൻ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു. അവർക്ക് എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്നും ബാൽക്കണിയിലേക്ക് പോകാമെന്നും പറഞ്ഞു.

അരമണിക്കൂറിൽ അധികം അവർ എന്നോട് സംസാരിച്ചു. സംസാരം തുടങ്ങിയപ്പോൾത്തന്നെ എനിക്കു മനസ്സിലായി അവർ തുറന്നു സംസാരിക്കുന്നത്, ഞാൻ ഇത് പുറത്തു പറയും എന്ന പേടിയിലാണെന്ന്. അവർ പറയുന്നതു ഞാൻ കേട്ട് ഇരുന്നു. അവർ മദ്യ ലഹരിയിൽ ആയിരുന്നു. നീ ഇതു പുറത്ത് പറയാൻ പാടില്ല എന്ന് അവർ എന്നോട് പറഞ്ഞു.

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, ഞാൻ ഇത് പുറത്തു പറയും, നിങ്ങൾ എനിക്ക് ചെയ്ത ദ്രോഹങ്ങൾ ഞാൻ പുറത്തു പറയും. പിന്നെ അവരുടെ സ്വരത്തിൽ ഭീഷണിയുടെ സ്വരം ഉണ്ടായി. നിന്നെപ്പോലെ ഒരാളെ മുന്നോട്ടു പോകാൻ കഴിയാതാക്കും എന്ന രീതിയിൽ താക്കീത് നൽകി.

ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന സിനിമ നടക്കും എന്ന കോൺഫിഡൻസ് എനിക്ക് ഉണ്ടായിരുന്നു. അവർ പറയുന്നതെല്ലാം ഞാൻ പുഞ്ചിരിയോടെ കേട്ടിരുന്നു. പക്ഷേ ഞങ്ങൾ സംസാരിച്ചത് അവരൊന്നും കേട്ടിട്ടുണ്ടാവില്ല. കാരണം അവരെല്ലാം റൂമിനുള്ളിൽ ആയിരുന്നു. ഞങ്ങൾ മഴയത്ത് ഇരുന്നാണ് സംസാരിച്ചിരുന്നത്.

കോവിഡ് തരംഗം മാറിയപ്പോൾ ഞങ്ങൾ സിനിമ ഷൂട്ടിങ്ങിലേക്ക് കടന്നു. ആ സമയത്ത് എന്റെ ജീവിതത്തിൽ അപ്രതീക്ഷിതം ആയി നടന്ന ചില കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളത് അയിരിക്കുമല്ലോ. ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിൽ എന്നെ ലൊക്കേഷനിൽ നിന്നു കൊണ്ടുപോവുക ഉണ്ടായി.

Also Read
ഈശ്വരന് സത്യം അറിയാം, അമ്പിളിയാണ് വിവാഹ മോചനം വേണമെന്ന് ഉറപ്പിച്ച് പറഞ്ഞത്, എന്റെ കുഞ്ഞിനെ അവർ എനിക്കെതിരെ തിരിച്ചു: വെളിപ്പെടുത്തലുമായി അമ്പിളിയുടെ മുൻ ഭർത്താവ്

ആ സംഭവം നിയമത്തിന്റെ പരിഗണനയിൽ ആയതുകൊണ്ട് ഞാനിപ്പോൾ അതിനെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അതിലെ നിയമ നടപടികൾ പുരോഗമിക്കുന്നു. പക്ഷേ പിന്നീട് അടുത്ത സംഭവങ്ങളുണ്ടായി. എന്റെ പ്രൊഡക്ഷൻ കമ്പനിയിലേക്ക് നിരന്തരം ഇമെയിലുകൾ വന്നു. സിനിമയിലെ മൊത്തം സംഘടനകളിലേക്ക് ലീഗൽ നോട്ടിസുകൾ വരുന്നു.

എന്റെ പേര് ഈ സിനിമയിൽ നിന്ന് എടുത്തു കളയുക എന്നുള്ളതായിരുന്നു അവയിലെ ഒക്കെ ആവശ്യം. ഈ സിനിമയിൽ എന്റെ പേര് എടുത്തു മാറ്റുക ആണെങ്കിൽ സിനിമയെ അവർ സപ്പോർട്ട് ചെയ്യാമെന്നു പോലും ചർച്ച ഉണ്ടായി. ഈ വിഷയം എന്റെ കൂട്ടുകാർക്കും പ്രൊഡക്ഷൻ ടീമിനും അറിയാമായിരുന്നു.

അതു കൊണ്ടുതന്നെ അവരെ ബോധ്യപ്പെടുത്താൻ എനിക്ക് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഡബ്ല്യുസിസി എന്ന സംഘടനയെ ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങൾ, അതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. പക്ഷേ ഈ സംഘടനയുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ സംഘടനയ്ക്ക് മുകളിൽ നിൽക്കുന്നു അതാണ് ഞാൻ പറയാൻ ശ്രമിച്ചത്.

എല്ലാം ഉണ്ടാകുന്നത് ഈഗോയിൽ നിന്നാണല്ലോ? അവർ ഉണ്ടാക്കിയ പ്രശ്‌നങ്ങളൊക്കെ ടെക്‌നീഷ്യൻസിനോട് ചോദിച്ചാലും നിങ്ങൾക്ക് അറിയാം. കാരണം ഈ പ്രശ്‌നങ്ങളൊക്കെ അവരെയും ബാധിച്ചിരുന്നു എന്നും ലിജു കൃഷ്ണൻ വ്യക്തമാക്കുന്നു.

Also Read
പ്രൈവസി കിട്ടാത്തത് കൊണ്ട് ആദ്യത്തെ ഹണിമൂണിന് ഒന്നും നടന്നില്ല, കൂടെ ആരുമില്ലാതെ വീണ്ടും ഹണിമൂണിന് പോയി ആലിസും ഭർത്താവും ചെയ്തത് കണ്ടോ

Advertisement