വിജയകുമാറിന്റെ മകളെന്ന് അറിയപ്പെടുന്നതിനേക്കാൾ എനിക്കിഷ്ടം ബിനുവിന്റെ മകളാണെന്ന് പറയുന്നതാണ്; തുണി തയ്ച്ചാണ് അമ്മ വളർത്തിയത്: കുറിപ്പുമായി അർഥന ബിനു

985

കഴിഞ്ഞദിവസം നടൻ വിജയകുമാറിനെതിരെ വീഡിയോ സഹിതം പോസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മകളും നടിയുമായ അർഥന ബിനു. വിജയകുമാർ ഒരു അച്ഛൻ എന്ന നിലയിൽ ഒരു കാലത്തും സംരക്ഷിച്ചിട്ടില്ലെന്നാണ് അർഥന പറയുന്നത്. അച്ഛന്റെ സമ്പത്തിലോ തണലിലോ അല്ല ജീവിച്ചതെന്നും നഴ്‌സറി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ മാത്രമാണ് അച്ഛനോടൊപ്പം താമസിച്ചിട്ടുള്ളതെന്നും അർഥന പറയുന്നു.

പിന്നീട് ജീവിക്കാൻ പോലും നിവൃത്തിയില്ലാതായപ്പോൾ അമ്മയുടെ അച്ഛൻ തങ്ങളെ അവരുടെ വീട്ടിലേക്കു വിളിച്ചു കൊണ്ടുവരുകയായിരുന്നു. ‘ഞാനും എന്റെ കുടുംബവും എന്റെ ബയോളജിക്കൽ ഫാദർ ആയ മിസ്റ്റർ വിജയകുമാറിന്റെ സാമ്പത്തികത്തിന്റെയോ പ്രശസ്തിയുടെയോ ഇമോഷനൽ സപ്പോർട്ടിന്റെയോ തണലിൽ ജീവിച്ചിട്ടുള്ളവരല്ല.’

Advertisements

‘തുണികൾ തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാർലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയത്. അതുകൊണ്ടു തന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് വിജയകുമാറിന്റെ മകളെന്ന് അറിയപ്പെടുന്നതിനേക്കാൾ എനിക്കിഷ്ടം.’

‘ ഇൻസ്റ്റാമിൽ പോസ്റ്റിട്ടതുതന്നെ പൊലീസു പോലും പ്രൊട്ടക്ഷൻ ചെയ്യാനില്ലാല്ലോഎന്ന വിഷമത്തിലാണ്. പോസ്റ്റ് കണ്ടിട്ടെങ്കിലും പൊലീസ് ആക്ഷൻ എടുക്കട്ടെ എന്നു മാത്രമായിരുന്നു എന്റെ ആഗ്രഹം.’- അർഥന ബിനു പറയുന്നു.

ALSO READ- ആരും നിർബന്ധിച്ചിട്ടല്ല, സ്വന്തം തീരുമാനമായിരുന്നു അത്; പച്ചവെള്ളം കുടിച്ച് വണ്ണം വെച്ചതല്ല, നന്നായി ഭക്ഷണം കഴിച്ചിട്ട് തന്നെയാണ് വണ്ണം വെച്ചത്: ദേവി ചന്ദന

ഗുരുതരമായ ആരോപണങ്ങളാണ് വിജയകുമാറിന് എതിരെ അർഥന ഉന്നയിക്കുന്നത്. താരത്തിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ.

മുൻപും അച്ഛൻ വീട്ടിൽ ഗേറ്റ് ചാടിക്കടന്നും മറ്റും എത്തിയിരുന്നു എന്നാണ് അർഥന പറയുന്നത്. ഒരിക്കൽ വീട്ടിൽ അതിക്രമിച്ചു കയറിയ വിജയകുമാർ ഭീഷണി തുടർന്നു. ആ സമയത്ത് പോലീസിനെ വിളിച്ചു. പോലീസുകാർ എത്തിയിട്ടും ലാഘവത്തോടെയാണ് പെരുമാറിയത്. ഈ സാഹചര്യം മുതലെടുത്തി വിജയകുമാർ തന്റെ മുഖത്ത് അടിച്ചുവെന്നും അർഥന പറയുന്നു.

ഒടുവിലത്തെ അതിക്രമ സംഭവം നടന്ന ദിവസം വൈകുന്നേരമാണ് ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ട് രണ്ടു സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വന്നത്. മിസ്റ്റർ വിജയകുമാറിനെതിരെ പരാതി രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞപ്പോൾ അവരുടെ നിർദേശ പ്രകാരം ശ്രീകാര്യം സ്റ്റേഷനിൽ നിന്നും രണ്ട് ഉദ്യോഗസ്ഥർ വന്നു മൊഴി എടുത്തെന്നും അർഥന വെളിപ്പെടുത്തി.

ALSO READ-വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്റ്റേജിലേക്ക് ഞാൻ എത്തി; 20 വർഷം കഴിഞ്ഞ് തിരിഞ്ഞു നോക്കിയാലും എനിക്ക് കുറ്റബോധം തോന്നില്ല: മാളവിക
ഓർമവച്ച കാലം തൊട്ടേ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നത് താനും സഹോദരിയും താമസിക്കുന്നത്. തന്റെ ജീവിതത്തിൽ ആകെ രണ്ടു വർഷങ്ങൾ (LKG – UKG പഠിക്കുമ്പോൾ) മാത്രമാണ് അച്ഛനോടൊപ്പം എറണാകുളം ഫ്‌ളാറ്റിൽ അമ്മയും തങ്ങളും താമസിച്ചത്. ആ സമയത്ത് പോലും അദ്ദേഹം കൂടെ താമസിക്കുന്നത് വല്ലപ്പോഴുമായിരുന്നു. എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ അയൽക്കാർ മാത്രമായിരുന്നു സഹായത്തിന് ഉണ്ടായിരുന്നതെന്നും അർഥന പറയുന്നു.

ഒരിക്കൽ ആത്മഹത്യയുടെ വക്കിൽ നിന്ന് അമ്മയെ ഒന്ന് പിന്തിരിപ്പിക്കാൻ താൻ കാലുപിടിച്ചു പറഞ്ഞിട്ടു പോലും ഒന്ന് അനങ്ങാത്ത വ്യക്തിയാണ് തന്റെ അച്ഛൻ. ആ സമയത്ത് അമ്മയുടെ ജോലി സ്ഥലത്ത് വന്ന് പോലും ഇദ്ദേഹം ബഹളം വച്ചിട്ടുണ്ട്. ഭക്ഷണത്തിനും വാടകയ്ക്കും പൈസ ഇല്ലാതിരുന്നപ്പോഴാണ് അമ്മയുടെ വീട്ടിലേക്ക് ഞങ്ങൾ തിരിച്ച് താമസമാക്കിയത്െന്നും അർഥന വെളിപ്പെടുത്തുന്നു.

അമ്മയോ കുടുംബമോ ഇന്നുവരെ അദ്ദേഹത്തെ കാണുന്നതിൽ നിന്നും തന്നെയും സഹോദരിയെയും തടഞ്ഞിട്ടില്ല. ഒരിക്കൽ ജോലിക്ക് പോകുന്ന ഒരു ഭാര്യയെ വേണ്ട എന്നു പറഞ്ഞ് അമ്മയുടെ അടുത്ത് ബഹളം വച്ച്, കൊച്ചുകുഞ്ഞായിരുന്ന എന്റെ അനിയത്തിയെ ബലംപ്രയോഗിച്ച് എടുത്തുകൊണ്ടു പോയി. ഇതുപോലുളള സംഭവങ്ങൾ തുടർച്ചയായി ഉണ്ടായപ്പോഴാണ് 2015 ൽ നിയമപരമായി ബന്ധം വേർപെടുത്താൻ തീരുമാനിച്ച് അമ്മ കുടുംബ കോടതിയെ സമീപിച്ചത്. 2017ൽ വിവാഹമോചനം നേടിയെന്നും അർഥനയുടെ കുറിപ്പിലുണ്ട്.

താൻ എന്റെ പിതാവിന്റെ സ്ഥാനത്ത് കാണുന്നത് തന്റെ അപ്പച്ചനെയാണ്, അമ്മയുടെ അച്ഛനെ. അദ്ദേഹം ഇന്ന് ലോകത്ത് ഇല്ലെങ്കിൽ കൂടെ എന്നോട് കാണിച്ച സ്നേഹവും തന്നെയും തന്റെ കുടുംബത്തെയും സംരക്ഷിക്കാൻ അദ്ദേഹം കാണിച്ച കരുതലും ഒരിക്കലും മറക്കാൻ കഴിയില്ല. ആ അപ്പച്ചനെ പോലും തെറി വിളിക്കുകയും അക്രമിക്കുകയും ചെയ്ത മിസ്റ്റർ വിജയകുമാറിനെ താൻ മരിക്കുന്നത് വരെ അച്ഛൻ എന്ന രൂപത്തിൽ കാണുവാൻ തനിക്ക് സാധിക്കില്ലെന്നും അർഥനയുടെ കുറിപ്പിൽ പറയുന്നു.

സിനിമയിൽ അഭിനയിക്കുക എന്നത് അന്നും ഇന്നും എന്റെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമാണ്. സാമൂഹികമാധ്യമങ്ങളിലുള്ള എന്റെ വിവിധ ഭാഷകളിലെ അഭിമുഖങ്ങൾ നോക്കിയാലും അറിയാം മിസ്റ്റർ വിജയകുമാറിന്റെ പേരോ അദ്ദേഹത്തിന് ഞാനുമായുള്ള ബന്ധമോ എവിടെയും പരാമർശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശരികളല്ല എന്റെ ശരികൾ. അദ്ദേഹം കണ്ട സിനിമയോ സിനിമക്കാരെയോ അല്ല ഞാൻ കണ്ടത്. ഞാൻ സിനിമയിൽ നിൽക്കുന്നത് ആ പ്രഫഷനെ ബഹുമാനിക്കുന്നത് കൊണ്ടാണ്. ഇത്രയും പുച്ഛമാണ് ഈ ജോലിയോട് എങ്കിൽ എന്തിന് വർഷങ്ങളായി അദ്ദേഹം ഇതിൽ തുടരുന്നു?

ഇഷ്ടമില്ലാത്ത കാര്യങ്ങളോട് എതിർപ്പ് പറയുവാനും ഏതെങ്കിലും രീതിയിൽ എവിടെവച്ച് ആണെങ്കിലും എന്നെ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ അവർക്കെതിരെ പ്രതികരിക്കാനും ഉള്ള ധൈര്യവും പിൻതുണയും എനിക്കുണ്ട്. ജീവിതത്തിലുടനീളം എന്റെ കുടുംബത്തെ ഉപേക്ഷിച്ച് കാത്തുരക്ഷിക്കാതെ വിട്ടിട്ട് നാട്ടുകാരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം എന്നെ അന്വേഷിക്കുന്ന മിസ്റ്റർ വിജയകുമാറിന്റെ സഹായവും കരുതലും എനിക്ക് ആവശ്യമില്ല.

മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…

ഞാൻ സിനിമയിൽ അഭിനയിക്കുന്നു എന്നതിന്റെ പേരിൽ മിസ്റ്റർ വിജയകുമാറിന്റെ ക്രൂരതകൾ വീട്ടുകാർ സഹിക്കേണ്ടി വന്നു. ഇതെല്ലാം ജീവിതത്തോടുള്ള എന്റെ ഇഷ്ടത്തെയും ആത്മവിശ്വാസത്തെയും ബാധിച്ചു. അങ്ങനെ ഇവിടെ നിന്ന് മാറിനിൽക്കാൻ കൂടിയാണ് ഞാൻ കാനഡയിൽ സോഷ്യൽ സർവീസ് വർക്ക് എന്ന കോഴ്‌സ് പഠിക്കാൻ പോയത്.ആ സമയത്ത് അർഥനയെ എവിടേക്കാണ് വിറ്റത് എന്ന ചോദ്യവുമായി മിസ്റ്റർ വിജയകുമാർ വീട്ടിൽ കയറി ബഹളം ഉണ്ടാക്കി.

ഈ വിവരം അറിഞ്ഞപ്പോൾ അമ്മയുടെ സമാധാനം ഓർത്ത് ഞാൻ മിസ്റ്റർ വിജയകുമാറിനെ വിളിച്ച് ഞാൻ സുരക്ഷിതയാണെന്നും ദയവുചെയ്ത് എന്റെ പേര് പറഞ്ഞു വീട്ടിൽ പോയി ശല്യം ചെയ്യരുതെന്നും അഭ്യർഥിച്ചിട്ടും എന്റെ കോൾ കട്ട് ചെയ്തു. തുടർന്ന് വിളിച്ച കോളുകൾ എടുക്കാതെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ ഞാൻ മിസ്സിങ് ആണെന്ന് വ്യാജ പരാതി നൽകുകയാണ് അദ്ദേഹം ചെയ്തത്. ഒടുവിൽ എനിക്ക് പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും എൻആർഐ സെല്ലിൽ പരാതിപ്പെടുകയും ചെയ്യേണ്ടി വന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ഇദ്ദേഹം നൽകുന്ന അഭിമുഖങ്ങളിൽ നടത്തുന്ന പരാമർശങ്ങൾ വസ്തുതയില്ലാത്തവയാണ്. പണം ഡെപ്പോസിറ്റ് ചെയ്തതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ടല്ലോ അത് കോടതി 2018 മുതൽ ഞങ്ങൾക്ക് അനുവദിച്ചിരിക്കുന്ന മെയിന്റനൻസിന്റെയും അമ്മയുടെ വീട്ടിൽ തിരിച്ചു കൊടുക്കാനുള്ള 10 ലക്ഷത്തിന്റെയും നൂറു പവന്റെയും വിഹിതങ്ങളാണ്.


വല്ലപ്പോഴുമായി ഇതിൽ കുറച്ച് തിരിച്ച് നൽകിയതല്ലാതെ ഞാൻ പ്രായപൂർത്തിയായതിനുശേഷം എന്റെയോ കുടുംബത്തിന്റെയും ആവശ്യങ്ങൾക്കായി മിസ്റ്റർ വിജയകുമാർ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.ഇത്രയും കാലം ഞങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരാത്ത മിസ്റ്റർ വിജയകുമാർ എന്ന വ്യക്തി ഇത്രയും കാലം കഴിഞ്ഞ് ഞങ്ങൾ മുതിർന്ന കുട്ടികൾ ആയപ്പോൾ തിരിച്ചു വരുന്നത് അംഗീകരിക്കാൻ ഒരിക്കലും കഴിയില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങൾ ജീവിച്ചിട്ട് ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക.- എന്നാണ് അർഥന സോഷ്യൽമീഡിയയിൽ കുറിച്ചത്.

Advertisement