എനിക്ക് ഫ്രണ്ട് സീറ്റിൽ ഇരിക്കണം, ആദ്യ ഭാര്യയുടെ അവകാശങ്ങൾ, എന്നൊന്നും എനിക്ക് ഇല്ല; ബഷീർ ബഷിയുടെ കുടുംബ വിശേഷങ്ങൾ ഇങ്ങനെ

16373

ഇന്ന് മലയാളികൾക്ക് സുപരിചിതമായ കുടുംബമാണ് ബഷീർ ബഷിയുടേത്. സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന കുടുംബത്തെ നെഞ്ചിലേറ്റിയവരാണ് മലയാളികൾ. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷമാണ് ബഷീറും കുടുംബവും കൂടുതൽ പരിചിതരായത്. ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അടുത്തിടെയാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി വരാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചത്. രണ്ട് ഭാര്യമാരുമൊത്തുള്ള സന്തോഷകരമായ ജീവിത വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും ഇഷ്ടമാണ്. ബഷീറും കുടുംബവും ഇപ്പോൾ മഷുവിന്റെ മാംഗ്ലൂരിലെ വീട്ടിലാണ്.

Advertisements

Also read; രണ്ടാനമ്മയും മകളും അടിച്ചു പിരിഞ്ഞോ; കാവ്യ-മീനാക്ഷി ബന്ധത്തിലെ പ്രചരണങ്ങളിൽ പുതിയ ചിത്രം വൈറലാകുന്നു

മഷു ഗർഭിണിയായ ശേഷം മുതിർന്നവരുടെ അനുഗ്രഹം ഒക്കെ വാങ്ങാൻ വേണ്ടി വന്നതായിരുന്നു ബഷീർ. താരം മാംഗ്ലൂരിലേക്ക് വരുന്നതിന്റെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ടായിരുന്നു, അതിൽ നിരവധി പേർ മഷു അത്രയും ദൂരം യാത്ര ചെയ്യരുത് പുറത്ത് നിന്ന് ആഹാരം കഴിക്കുന്നത് ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് കമന്റ് ചെയ്തിരിന്നു.

ആരാധകരുടെ അത്തരം കമന്റുകൾക്ക് ഈ സമയത്ത് മഷുവിനോട് കാണിക്കുന്ന കെയറിംഗിന് ഒക്കെ കൃത്യമായ മറുപടി പുതിയ വീഡിയോയിലൂടെ നൽകിയിരിക്കുകയാണ് ബഷീറും കുടുംബവും. മാംഗ്ലൂർ എത്തിയ ശേഷമുള്ള വിശേഷങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്. കുടുംബസമേതമായി മഷൂറയുടെ ഉമ്മയുടെ വീട്ടിലേക്ക് പോവുന്നതും വിശേഷങ്ങൾ കാണിച്ചിരുന്നു.

സഹോദരനായി സ്പെഷലൊക്കെ ഉണ്ടാക്കി വെച്ചെങ്കിലും അത് എടുക്കാൻ മറന്നുപോയതോടെ വീണ്ടും തിരിച്ച് വീട്ടിലേക്ക് വന്നുവെന്നും ബഷീർ പറഞ്ഞിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതിന് ശേഷം പപ്പയും മമ്മയും അങ്ങോട്ട് വന്നതല്ലാതെ ഞാൻ ഇങ്ങോട്ട് വന്നിരുന്നില്ല. എല്ലാവരേയും കാണാനായി വന്നതാണ്.

17 മണിക്കൂറെടുത്താണ് ഇവിടേക്ക് എത്തിയത്. വളരെ ശ്രദ്ധിച്ചാണ് കൊണ്ടുവന്നതെന്നും ബഷീർ പറഞ്ഞു. ഞാനൊരുപാട് കാത്തിരുന്ന് കിട്ടിയ സന്തോഷമാണ്, എനിക്ക് എല്ലാവരേയും വന്ന് കണ്ട് അനുഗ്രഹം വാങ്ങണം എന്നുണ്ടായിരുന്നു. ഇപ്പോൾ നാലാമത്തെ മാസമായി. നമ്മൾ എവിടെ പോയാലും രക്ഷപ്പെടണമെങ്കിൽ അവരുടെയെല്ലാം അനുഗ്രഹം വേണം, മഷുവും ബഷീറും പറഞ്ഞു.

ഇനി വരുമ്പോൾ ട്രെയിനിലായിരിക്കും വരുന്നത്. അതും ഏഴാം മാസത്തിലെ ചടങ്ങ് നടത്താൻ വേണ്ടി. ഇവിടെ വെച്ച് നടത്താനാണ് പ്ലാൻ. പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുതെന്ന് എല്ലാവരും പറയുന്നുണ്ട്, ഇതേപോലെ യാത്ര ചെയ്യുമ്പോൾ കഴിച്ചില്ലെങ്കിൽ പട്ടിണിയായിപ്പോവും. പുറത്ത് നിന്ന് കഴിക്കുന്ന ആഹാരം മാത്രമല്ല അതിനെ ബാലൻസ് ചെയ്യാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും കഴിക്കുന്നുണ്ടെന്ന് സുഹാനയും പറഞ്ഞു.

യാത്ര ചെയ്യുമ്പോൾ അവരവർക്ക് ഇഷ്ടമായ സീറ്റുകളിലാണ് ഓരോരുത്തരും ഇരിക്കുന്നത്. ഞങ്ങൾക്കങ്ങനെ മത്സര ബുദ്ധിയൊന്നുമില്ല. സോനുവിനും മഷുവിനും അത് തീരെയില്ല. ഇവരങ്ങോട്ടും ഇങ്ങോട്ടും മാറിയൊക്കെ ഇരിക്കാറുണ്ട്. സെന്ററിൽ ഇരിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. ഇപ്പോൾ ഫ്രണ്ട് സീറ്റിലിരിക്കാനാണ് ഇഷ്ടം.

ഞാൻ ആദ്യ ഭാര്യയാണ്, എനിക്ക് അതിന്റേതായ അവകാശങ്ങൾ വേണം, എന്നൊന്നും എനിക്ക് ഇല്ല. നമ്മുടെ കുടുംബത്തിൽ അങ്ങനെയൊരു നിബന്ധനകളൊന്നുമില്ല. ആദ്യഭാര്യ, രണ്ടാം ഭാര്യ അങ്ങനെയൊന്നുമില്ല. പരസ്പരം മനസ്സിലാക്കിയാമ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്, സുഹാന കൂട്ടിച്ചേർത്തു.

Also read; ഞാനത് പറഞ്ഞപ്പോൾ, മുകളിലേയ്ക്ക് കയറി പോയ അദ്ദേഹം ഇറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു; മഹാനടനിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു അത്; സുധീർ കരമന പറയുന്നു

ഓണത്തോട് അനുബന്ധിച്ച് നല്ല കിടിലൻ മത്സരങ്ങളും ആഘോഷങ്ങളും ഉണ്ടാകും. ഓണ വിശേഷങ്ങൾ ബഷീറിന്റെയോ മഷുവിന്റെയോ ചാനലിലൂടെയായിരിക്കും അപ്ലോഡ് ചെയ്യുന്നത്. കിടിലൻ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കാൻ ആരാധകരോട് പറഞ്ഞ് കൊണ്ടാണ് ബഷീർ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

Advertisement