കുഞ്ഞിന്റെ മുഖം കാണിക്കുന്നതും കണ്ണെഴുതി കൊടുക്കുന്നതും ചിലർക്ക് പ്രശ്‌നമാണ്; എന്നാൽ താൻ ചെയ്യുന്നതിങ്ങനെ വെളിപ്പെടുത്തി ലിന്റു റോണി

113

ടെലിവിഷൻ പരമ്പരകളിലൂടെ താരമായി മാറിയ നടിയാണ് ലിന്റു റോണി. ഇപ്പോൾ അഭിനയിത്തിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാം റീൽസിലൂടെ തന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ അറിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കാണ് ലിന്റു.

എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയായ വിശേഷം ലിന്റു ആരാധകരുമായി പങ്കിട്ടിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതു മുതലുള്ള ഓരോ വിശേഷവും താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ബേബി ഷവരും ജെൻഡർ റിവീൽ പാർട്ടിയും താരം പങ്കിട്ടിരുന്നു. മകന് ലെവി എന്നാണ് പേരിട്ടിരിക്കുന്നത് ലിന്റുവും റോണിയും.

Advertisements

യുകെയിലാണ് ലിന്റു കുടുംബ സമേതം താമസിക്കുന്നത്. ഇവിടെ നിന്നുള്ള തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൻ വന്നതിന് ശേഷമുണ്ടായ സന്തോഷങ്ങൾ പങ്കുവെയ്ക്കുന് തിരക്കിലാണ് താരം. മകൻ ജനിച്ച് രണ്ട് മാസത്തിനുള്ളിൽ ബ്രിട്ടീഷ് പാസ്‌പോർട്ട് ലഭിച്ചതിന്റെ സന്തോഷവും താരം പങ്കിട്ടിരുന്നു.
ALSO READ- ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോ ; സിനിമയുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് ആന്റണി വര്‍ഗീസ്

ഇപ്പോഴിതാ തനിക്കുണ്യാ പോസ്റ്റപാർട്ടം ഡിപ്രഷനെക്കുറിച്ച് ലിന്റു റോണി പറയുന്ന വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. തന്നെ ഭർത്താവ് നൽകിയ സമ്മാനങ്ങൾ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ഡിപ്രഷനിൽ നിന്ന് മുക്തി നേടാൻ ഇത് തന്നെ സഹായിച്ചുവെന്നുമാണ് ലിന്റു പറഞ്ഞത്.

അതേസമയം, ഇതുപോലെ ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ഭർത്താക്കൻന്മാർ ചെറിയ സമ്മാനങ്ങൾ നൽകിയാൽ അതവർക്ക് ആശ്വാസകരമായിരിക്കുമെന്നും താരം ഉപദേശം നൽകുകയാണ്.

ALSO READ- പണ്ട് അവള്‍ തുള്ളിച്ചാടി നടക്കും ആയിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല; വിശേഷം പങ്കുവെച്ച് മൈഥിലി ഭര്‍ത്താവും

തനിക്ക് പ്രസവത്തിന് ശേഷം ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം വരും. സുഹൃത്തുക്കളൊക്കെ ഇടയ്ക്ക് കാണാൻ വരാറുള്ളതും വളരെ സഹായകരമാണ്. ഡിപ്രഷനിൽ നിന്ന് രക്ഷനേടാൻ വ്‌ളോഗിംഗ് സഹായിക്കാറുണ്ടെന്നും നടി പറയുകയാണ്.

അതേസമയം, ചിലരുടെ വാക്കുകൾ കൂടുതൽ ഡി പ്രഷനിലേക്ക് നയിക്കുമെന്നും നടി പറയുന്നുണ്ട്. കുഞ്ഞിന് കണ്ണെഴുതുന്നതും കുളിപ്പിക്കുന്ന രീതിയുമെല്ലാം അവർക്ക് പ്രശ്‌നമാണ്.

കണ്ണെഴുതിക്കൊടുക്കുന്നത് പ്രശ്‌നമാണെന്ന് ചിലർ പറയും. എന്നാലെനിക്ക് കണ്ണെഴുതി കൊടുക്കുന്നത് വളരെ ഇഷ്ടമാണെന്നാണ് ലിന്റു പറയുന്നത്.

ഇതു തനിക്ക് ആഗ്രഹിച്ചു കിട്ടിയ കുട്ടിയാണ്. തനിക്ക് കഴിയുന്നപോലെ താൻ നോക്കുമെന്നും നടി പറയുന്നു. പണ്ടൊരിക്കൽ ഒരിടത്തു പോയപ്പോൾ കണ്ട കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ മാതാപിതാക്കൾ സമ്മതിച്ചില്ല. അന്നത് തന്നെ വേദനിപ്പിച്ചു. ഒരുപക്ഷെ അന്ന് താനൊരു അമ്മയല്ലാത്തതുകൊണ്ടാവാമെന്നും താരം വിഷമിപ്പിച്ച അനുഭവം പറയുന്നു.

അതുകൊണ്ട് തന്നെ തന്റെ കുഞ്ഞിനെ കാണാൻ വരുന്നവരെയൊന്നും താൻ വിലക്കാറില്ല. ഇപ്പോഴും എന്തിനാണ് കുഞ്ഞിന്റെ മുഖം കാണിക്കുന്നതെന്ന് ആളുകൾ ചോദിക്കാറുണ്ടെന്നും ലിന്റു വീഡിയോയിൽ പറയുകയാണ്.

Advertisement