സ്‌കൂൾ ആനുവൽ ഡേയ്ക്ക് ജീൻസ് ഇട്ടതിന് സസ്‌പെൻഡ് ചെയ്യുമെന്ന് ഭീഷണി; കോളേജിൽ വെച്ച് ബോയ്‌സിനോട് സംസാരിച്ചതിനും പേരന്റ്‌സിനെ വിളിപ്പിച്ചു: റിമ കല്ലിങ്കൽ

361

ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റിമ കല്ലിങ്കൽ. മികച്ച നടി എന്നതിലുപരി തന്റെ നിലപാടുകൾ വ്യക്തമായി പറയാൻ കെല്പ്പുള്ള വ്യക്തി കൂടിയാണ് റിമ. സംവിധായകൻ ആഷിഖ് അബുവിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

റിമ തുറന്നുപറഞ്ഞ നിലപാടുകൊണ്ട് തന്നെ അവർക്കെതിരെയുള്ള ട്രോളുകളും വർദ്ധിച്ചിരുന്നു. സ്ത്രീ പുരുഷ വിവേചനത്തെ കുറച്ച് താരം നിരന്തരം സംസാരിക്കാറുണ്ട്.

Advertisements

ഇതിനിടെ, കൊച്ചിയിൽ വെച്ച് ഐഎഫ്എഫ്‌കെയുടെ റീജിയണൽ ഫിലിം ഫെസ്റ്റിവെൽ നടന്നപ്പോൾ പങ്കെടുക്കാനെത്തിയ റിമ കല്ലിങ്കലിന്റെ വസ്ത്രധാരണത്തെ ചൊല്ലി ആവശ്യമില്ലാതെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ചും സ്‌കൂൾ കാലഘട്ടത്തിൽ സംഭവിച്ച വസ്ത്രധാരണത്തെ ചൊല്ലിയുള്ള മറ്റൊരു സംഭവത്തെ കുറിച്ചും തുറന്നുപറയുകയാണ് റിമ.

ALSO READ- ജാക്കിവെക്കാറുണ്ടെന്ന് വലിയ അച്ചീവ്മെന്റ് പോലെയാണ് പറയുന്നത്; കുറ്റബോധമാണ് തോന്നേണ്ടത്; ലൈം ഗി ക അതി ക്രമ മാണെന്ന് മനസിലാവുന്നില്ല: അനാർക്കലി മരക്കാർ

ലോകത്ത് വളരെ ചുരുങ്ങിയ കാലം മാത്രമാണ് ഉള്ളതെന്നും അതുകൊണ്ട് തന്നെ തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുമെന്നും താരം പറയുകയാണ്. തനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നതിന് വേണ്ടി ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുമെന്നും ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ റിമ പറഞ്ഞു.

‘എനിക്ക് അന്നും ഇപ്പോഴും ഒരു ചിന്തയും ഉണ്ടായിരുന്നില്ല. ഇന്നും പ്രത്യേകിച്ച് ഒരു ചിന്തയുമില്ല. ഒരു മാറ്റവും വരുത്തണമെന്ന് ഞാൻ കരുതുന്നില്ല. ഞാനല്ല മാറേണ്ടതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. എനിക്ക് ഇഷ്ടമുള്ളത് പോലെ എന്റെ കംഫേർട്ടിൽ നിന്ന് ജീവിക്കും. അതിനുവേണ്ടി ഞാൻ ഫൈ റ്റ് ചെയ്യും- എന്നാണ് റിമ പറഞ്ഞത്.

ALSO READ- ക്യാമറമാനുമായി പ്രണയം, എല്ലാ എതിർപ്പുകളേയും മറികടന്ന് വിവാഹം, ഇപ്പോൾ 21 കാരിയുടെ അമ്മ: നടി സംഗീതയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ

താൻ ചിലപ്പോൾ തളർന്നുപോകുമായിരിക്കും, നിരശയാകുമായിരിക്കും, തനിക്ക് ദേഷ്യം വരുമായിരിക്കും. പക്ഷെ ഞാൻ വിട്ടുകൊടുക്കാൻ തയ്യാറല്ല. ലോകത്തെ ഒരു ശക്തിക്കും തന്നെ തടയാനാവില്ല. ഒരുപാട് പോരാട്ടങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. സ്‌കിൻ ടൈപ്പ് ജീൻസിട്ടതിന് ഒരിക്കൽ തന്നെ സ്‌കൂളിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും റിമ പറുകയാണ്.

‘അന്നത്തെ ആ ടീച്ചറിന്റെ പേര് ഇപ്പോഴും ഓർമയുണ്ട്. ചിന്മയയിൽ പഠിച്ച എല്ലാവർക്കും അറിയാമത്. ആനുവൽ ഡേയ്ക്ക് അച്ഛനും അമ്മയും വാങ്ങിച്ച് തന്ന സ്‌കിൻ ടൈപ്പ് ജീൻസ് ഇട്ടുകൊണ്ട് പോയി. ഇത് ഇട്ടുകൊണ്ട് വന്നതിന് സസ്പെന്റ് ചെയ്യുമെന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളമുണ്ടാക്കി. പാവം അച്ഛനും അമ്മയും ഹൃദയം കയ്യിൽ പിടിച്ചാണ് പിടിഎ മീറ്റിങ്ങിന് വന്നത്. ദൈവമേ എന്നൊക്കെ പറഞ്ഞാണ് അവർ വന്നത്.’- എന്നും റിമ വെളിപ്പെടുത്തുന്നു.

പിന്നീട് താൻ ക്രൈസ്റ്റിൽ പഠിക്കുമ്പോൾ പോലും ഇതുപോലെ പേരന്റ്സിനെ വിളിപ്പിച്ചിട്ടുണ്ട്. സ്‌കൂളിലൊക്കെ ഓക്കെ കോളേജിലും അങ്ങനെയാണോ എന്നാണ് അച്ഛൻ അന്ന് ചോദിച്ചതെന്നും താരം പറയുന്നു. ബോയ്സിനോട് സംസാരിച്ചു എന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. ഇങ്ങനെ പലകാര്യങ്ങളിലാണ് പ്രശ്നം. എന്നിട്ടും താൻ മാറാൻ തയ്യാറായിട്ടില്ല. പറയുന്ന കാര്യങ്ങളൊക്കെ ശരിയാണെന്ന് നല്ല ഉറപ്പുണ്ടെന്നാണ് റിമ കല്ലിങ്കൽ വ്യക്തമാക്കിയത്.

Advertisement