അന്ന് നിര്‍ത്തിയതാണ് പെണ്‍കുട്ടികളുമായുള്ള സൗഹൃദം, വിശ്വസിക്കാന്‍ പറ്റില്ല, ഇപ്പോഴുള്ളത് ആണ്‍സുഹൃത്തുക്കള്‍ മാത്രം, ജീവിതത്തിലെ ദുരനുഭവം വെളിപ്പെടുത്തി സാധിക വേണുഗോപാല്‍

158

മോഡലിങ്ങിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടര്‍ന്ന് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും ചേക്കേറി.

Advertisements

താരം തന്റെ മോഡലിംഗിനോടുള്ളഇഷ്ടം മുമ്പും പങ്കിട്ടിരുന്നു. സംവിധായകനായ അച്ഛന്‍ ഡി വേണുഗോപാലിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. വലുതായപ്പോള്‍ സുഹൃത്തുക്കള്‍ പറയുന്നത് കേട്ടതോടെ മോഡലിങ്ങും ചെയ്യാന്‍ ആരംഭിച്ചു.

Also Read: നിമ്മിയാണ് രജനി സാറിനെ നടനാക്കിയത്, ഇന്നും അദ്ദേഹം തന്റെ ആദ്യ കാമുകിയെ തിരയുകയാണ്, രജനികാന്തിന്റെ ആദ്യപ്രണയം വെളിപ്പെടുത്തി ദേവന്‍

അങ്ങനെയാണ് താരം സിനിമയിലും സീരിയലിലും എത്തിയത്. ഇന്ന് സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ് താരം. സാധികയുടെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. പല മോശം കമന്റുകളും വരാറുണ്ട്. എ്ന്നാല്‍ താരം ഇതിനോടൊന്നും പ്രതികരിക്കാറില്ല.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സൗഹൃദത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സൗഹൃദം കൂടുതലും ആണുങ്ങളോടാണെന്നും പെണ്ണുങ്ങളോട് സൗഹൃദം കൂടാന്‍ തനിക്ക് പേടിയാണെന്നും താരം പറയുന്നു.

Also Read: 50 വയസ്സായി, ഇനിയൊരു വിവാഹം കഴിച്ച് കുട്ടികളായാല്‍ അവര്‍ എന്നെ എന്ത് വിളിക്കും, പുനര്‍വിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് നടി സുകന്യ

തനിക്ക് പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഒരു അനുഭവമുണ്ടായിരുന്നു. താനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ക്ലാസ് കട്ടാക്കി. അവരാണ് തന്നോട് പറഞ്ഞത് ഇക്കാര്യം വീട്ടിലൊന്നും പറയേണ്ടെന്ന്. സത്യം പറഞ്ഞാല്‍ തനിക്ക് ഇക്കാര്യം വീട്ടില്‍ പറഞ്ഞാല്‍ വല്യ പ്രശ്‌നമൊന്നുമുണ്ടാവില്ലെന്നും അവരുടെ വാക്ക് കേട്ട് താന്‍ വീട്ടില്‍ പറഞ്ഞില്ലെന്നും സാധിക പറയുന്നു.

അവര്‍ക്ക് വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. തനിക്ക് ആവശ്യത്തിന് ഫ്രീഡം തന്നിരുന്നു വീട്ടുകാര്‍. തങ്ങള്‍ ക്ലാസ് കട്ടാക്കി പുറത്ത് പോയപ്പോള്‍ പ്രിന്‍സിപ്പാള്‍ വീട്ടിലേക്ക് വിളിച്ചുവെന്നും താന്‍ സ്‌കൂളിലേക്ക് വന്നിട്ടുണ്ടല്ലോ എന്നായിരുന്നു അമ്മ പറഞ്ഞതെന്നും അടുത്തദിവസം അമ്മയോട് സ്‌കൂളിലേക്ക് വരാന്‍ പ്രിന്‍സിപ്പള്‍ ആവശ്യപ്പെട്ടുവെന്നും സാധിക പറഞ്ഞു.

Also Read: ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമായ പഞ്ചസാരയുടെ രുചി അനുഭവിച്ചറിയാനല്ലേ പറ്റൂ, അതുപോലെയാണ് വിശ്വാസവും, ശ്രദ്ധനേടി ജയസൂര്യയുടെ വാക്കുകള്‍

അമ്മ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. അടുത്ത ദിവസം സ്‌കൂളില്‍ വന്ന് ക്ലാസ് കട്ടാക്കി എവിടെ പോയതാണെന്ന് തന്നോട് ചോദിച്ചുവെന്നും അതിനിടെ സംഭവം വലിയ പ്രശ്‌നമായി മാറിയപ്പോള്‍ ആ രണ്ട് സുഹൃത്തുക്കളുടെയും വീട്ടുകാര്‍ പറഞ്ഞു അവര്‍ രണ്ടാളും വീട്ടില്‍ പറഞ്ഞാണ് പോയതെന്നും തന്റെ അച്ഛനും അമ്മയും പറഞ്ഞത് തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണെന്നും സാധിക പറഞ്ഞു.

ശരിക്കും താന്‍ പെട്ടുപോയ അവസ്ഥയായിരുന്നു. ആ സുഹൃത്തുക്കളുടെ വാക്കുകേട്ടാണ് താന്‍ വീട്ടില്‍ ചോദിക്കാതിരുന്നത്. തനിക്ക് സംഭവത്തിന് പിന്നാലെ ഒരാഴ്ചത്തെ സസ്‌പെന്‍ഷന്‍ കിട്ടിയെന്നും അന്ന് നിര്‍ത്തിയതാണ് പെണ്‍കുട്ടികളെ വിശ്വസിക്കുന്ന പരിപാടിയെന്നും സാധിക പറയുന്നു.

Advertisement