പ്രത്യേകിച്ച് ഒരു ഡയറ്റും എടുക്കാതെ, ചോറുൾപ്പെടെയുള്ള എല്ലാ ഭക്ഷണവും കഴിച്ച് 26 കിലോ കുറച്ചു : തന്റെ അനുഭവം വെളിപ്പെടുത്തി മീനാക്ഷി കിഷോർ

7595

വണ്ണം കുറക്കാൻ പല തരം ഡയറ്റുകളും വർക്കൗട്ടുകളുമെല്ലാം ഇന്ന് നമ്മുക്ക് അറിയാം. ഇന്ന് ആരെങ്കിലും വണ്ണം കുറക്കാനുള്ള ശ്രമത്തിലാണെന്ന് പറയുന്നവരോട് ചോദിക്കുന്നതും ഏത് ഡയറ്റാണെന്നുമാണ്. എന്നാൽ ഇവിടെ ഇതാ മീനാക്ഷി കിഷോർ പ്രത്യേകിച്ച് ഒരു തരത്തിലുമുള്ള ഡയറ്റും എടുക്കാതെ 26 കിലോ ആണ് കുറച്ചത്. തിരുവനന്തപുരം സ്വദേശിയാണ് മീനാക്ഷി. 2018 ഒക്ടോബർ 28നാണ് ഭാരം കുറക്കാനുള്ള ശ്രമം തുടങ്ങിയത്. സാധരാണ കഴിച്ചിരുന്ന ഭക്ഷണം തന്നെ അളവ് കുറച്ചെല്ലാമായിരുന്നു കഴിച്ചിരുന്നതെന്നും മീനാക്ഷി പറയുന്നു.

താൻ പാലക്കാട് ശാന്തിഗിരി ആയുർവേദ കോളേജിൽ ആയുർവേദ പഠനത്തിലായിരുന്നു. ഭരതനാട്യം പരിശീലിക്കാറുണ്ടായിരുന്നു. എന്നാൽ പഠനത്തിന് വേണ്ടി ഡാൻസ് ക്ലാസ് നിർത്തേണ്ടി വന്നു. നൃത്തം നിർത്തിയതോടെ നല്ല രീതിയിൽ വണ്ണം വെക്കാൻ തുടങ്ങി. 92 കിലോയിലേക്ക് വരെ എത്തി. വല്ലപ്പോഴും ഒന്ന് നടക്കുമ്പോഴേക്കും കിതച്ച് തുടങ്ങി. നല്ല പല ഡ്രസ്സുകളും പാകമാകാതെ വന്നു. ഭാരം കുറക്കാൻ പ്രത്യേകിച്ച് ഡയറ്റൊന്നും വേണ്ടെന്ന് തീരുമാനിച്ചു. നമുക്ക് കഴിക്കാൻ ഇഷ്ടമുള്ളതും വർക്ക് ആകുന്നതുമായ ഭക്ഷണം സ്വയം കണ്ടെത്തുന്നതാണ് നല്ലത്. കാരണം ഡയറ്റ് എടുക്കുന്നത് പകുതിവെച്ച് നിർത്തേണ്ടി വരില്ലെന്നും മീനാക്ഷി പറയുന്നു.

Advertisements

ALSO READ
ചിമ്പുവിനോട് ക്ഷമിക്കും, പക്ഷെ പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കില്ല എന്ന് നയൻ താര അന്ന് തറപ്പിച്ച് പറഞ്ഞു, കാരണം എന്താണെന്ന് അറിയാവോ

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ച് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് കുറയ്ക്കുക.ചോറുപോലും എനിക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നില്ല. പക്ഷേ മധുരവും മൈദയും രണ്ട്മാസത്തേക്ക് പൂർണമായി ഒഴിവാക്കി. രാവിലെ സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ചു. ദോശ, ഇഡ്ഡലി കഴിക്കുന്നത് 3,4 നിന്ന് 2 എണ്ണമാക്കി. രാവിലെ ആറര, ഏഴരക്കുള്ളിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കും. കോളേജിൽ പോയി ഊണിന് മുമ്പ് കടലമിഠായിയോ, എള്ളുണ്ടയോ കഴിക്കും. ഉച്ചയ്ക്ക് നിറയെ കറികൾ കഴിക്കും, ചോറ് വളരെ കുറച്ച് മാത്രം എടുത്ത് കറിപോലെ കഴിക്കും. രാത്രി ഭക്ഷണം ചപ്പാത്തിയായിരിക്കും. വൈകീട്ട് ഏഴു മണിക്ക് ശേഷം ഒന്നും കഴിക്കില്ല.

എണ്ണയിൽ വറുത്ത സാധനങ്ങളെല്ലാം കഴിക്കുന്നത് ഒഴിവാക്കി. ധാരാളം വെള്ളം കുടിക്കും. കൂടാതെ ദിവസവും ഗ്രീൻ ടീ കുടിച്ചിരുന്നു. കറുവപ്പട്ട പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ച് ആ വെള്ളം കുടിക്കുമായിരുന്നു. മിൽക്ക് ഷേക്കിലും ജ്യൂസിലും സൂപ്പിലുമെല്ലാം ഒരു ചെറിയ സ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർക്കുമായിരുന്നു. ആദ്യത്തെ രണ്ടാഴ്ച്ച നല്ല പ്രയാസം തോന്നിയിരുന്നു.

ALSO READ
ആ സ്‌കിറ്റിൽ അഭിനയിച്ചതിന്റെ പേരിൽ അന്ന് പരസ്യമായ തല്ലു കിട്ടി, നല്ല തെറിയും കേട്ടു; ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി കുടുംബവിളക്ക് മല്ലിക മഞ്ജു വിജേഷ്

നൃത്ത പരിശീലനവും പുരാരംഭിച്ചിരുന്നു. അങ്ങനെ നൃത്തവും ഡയറ്റുമായി 74 കിലോയിലെത്തി. അപ്പോഴാണ് മിസ്സ് കേരള മത്സരത്തിന് അപേക്ഷിക്കുന്നത്. ഏകദേശം ഒരു മാസം കഴിഞ്ഞ് കൊച്ചി ലീ മെരിഡിയനിൽ വച്ചായിരുന്നു സെമി ഫൈനൽ. അപ്പോഴേക്കും ശരീരഭാരം 68 കിലോയായി കുറഞ്ഞിരുന്നു. 10 ദിവസം കഴിഞ്ഞ് ഫൈനൽ സ്േറ്റജിലെത്തിയപ്പോഴേക്കും ഒരു കിലോ കൂടി കുറച്ച് 67 കിലോയായെന്നും മീനാക്ഷി പറയുന്നുണ്ട്.

 

Advertisement