മന്ത്രിമാരെ അടുത്തിരുത്തി ജയസൂര്യ വിമർശിച്ചത് വെറുതെയായില്ല; ഗുണം കർഷകർക്ക് തന്നെ, വലിയൊരു വീഴ്ച സർക്കാർ കണ്ടുപിടിച്ചത് ജയസൂര്യ കാരണം

4631

നടൻ ജയസൂര്യ ഈയടുത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ നടത്തിയ പ്രസംഗം വൈറലായിരുന്നു. സർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ വാക്കുകൾ. രണ്ട് മന്ത്രിമാരെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ജയസൂര്യ പ്രസംഗം നടത്തിയത്.

ഇന്ന് കർഷകർ അടങ്ങുന്ന സാധാരണക്കാർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു ജയസൂര്യ സംസാരിച്ചത്. ഇത് വലിയ ചർച്ചയായി മാറിയിരുന്നു സോഷ്യൽമീഡിയയിൽ. ജയസൂര്യയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വിഷയത്തിന് മന്ത്രിമാർ ഉൾപ്പടെയുള്ളവർ മറുപടി നൽകിയിരുന്നു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തന്നെ വിഷയം രാഷ്ട്രീയപരമായി വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത്

Advertisements

കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നുമാണ് മന്ത്രിമാർ വേദിയിലിരിക്കെ ജയസൂര്യ വിമർശിച്ചിത്. കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി മന്ത്രിയെയും വ്യവസായ മന്ത്രിയെയും വേദിയിൽ സാക്ഷിയാക്കി ഇരുത്തി ജയസൂര്യ തന്റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാണിച്ച് പ്രതികരിച്ചത്.

ALSO READ- മീനൂട്ടി വലിയ കുട്ടിയാണ്, അത്ര മണ്ടിയൊന്നുമല്ല; എന്തിനാണ് ചിരിക്കുന്നത് മനസിലാകും; ദിലീപ് പറഞ്ഞത് കേട്ടോ

സംഭവത്തിൽ ജയസൂര്യയ്ക്ക് എതിരെ വിമർശനം ഉയർന്നെങ്കിലും താരത്തിന്റെ പ്രതികരണം കാരണം കർഷകർക്ക് ഗുണമുണ്ടായിരിക്കുകയാണ് എന്നാണ് പുതിയ വിവരം. ‘കർഷകർക്ക് കിട്ടാനുള്ള തുകയെ കുറിച്ച് പൊതുവേദിയിൽ ജയസൂര്യ പരാമർശിച്ചതിന്റെ ഫലമായി പരിശോധന നടത്തിയപ്പോൾ 2017 – 2018 മുതൽ ഓഡിറ്റ് നടത്തിയിട്ടില്ല എന്ന് സംസ്ഥാന സർക്കാരിന് മനസിലായെന്നാണ് റിപ്പോർട്ട്.

2023 ൽ ജയസൂര്യ പറഞ്ഞപ്പോഴാണ് 50 ഓഡിറ്റർമാരെ നിയോഗിച്ച് സർക്കാർ 6 മാസത്തിനുള്ളിൽ ഓഡിറ്റിങ് തീർക്കാൻ കേന്ദ്ര നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ കർഷകരുടെ നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ALSO READ- മക്കൾ മണ്ണിൽ കളിച്ചുവളരണം; പഴഞ്ചോർ മാത്രമേ ഉള്ളൂവെങ്കിൽ അത് കഴിക്കാനാണ് മകളേയും മകനേയും പഠിപ്പിച്ചിട്ടുള്ളത്; പബ്ജി കളിച്ച് മൂന്ന് ലക്ഷം കളഞ്ഞത് പറഞ്ഞ് ഉർവശി

നേരത്തെ, ഓണത്തിന് നമുക്ക് ഓണം ഉണ്ണാൻ അന്നം തരുന്ന കർഷകർ തിരുവോണ നാളിൽ പട്ടിണി കിടക്കുന്നത് ന്യായമായി തോന്നുന്നില്ല, സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്നാണ് ജയസൂര്യ മന്ത്രിമാരുള്ള വേദിയിൽ ചൂണ്ടിക്കാണിച്ചത്. പിന്നാലെ ജയസൂര്യ ചെയ്തത് വളരെ വലിയ ഒരു കാര്യം ആണെന്നും അദ്ദേഹം ഈ വിഷയം സംസാരിച്ചത് കൊണ്ടാണ് ഇന്ന് ഈ വിഷയം കേരളം മുഴുവൻ ചർച്ച ചെയ്തതെന്നും സാധാരണ കർഷകർ പറഞ്ഞിരുന്നു.

പൊതുവെ സിനിമ താരങ്ങളെ പരിപാടികളിൽ വിളിക്കുമ്പോൾ അവർ മന്ത്രിമാരെ പുകഴ്ത്തി പറയാനാണ് ശ്രമിക്കാറുള്ളത്, എന്നാൽ ഇവിടെ സാധാരക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ശക്തമായി വേദിയിൽ പറയുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നും ചൂണ്ടിക്കാണിക്കുകയാണ് ആരാധകർ. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി നടൻ ജയസൂര്യ. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ അദ്ദേഹത്തെ വിമർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നെന്നും ആരാധകർ പറഞ്ഞിരുന്നു.

അന്ന് ചടങ്ങിൽ അഥിതിയായായി എത്തിയ ജയസൂര്യ കേരളത്തിൽ എങ്ങും മോശം അവസ്ഥയിലാണ് റോഡുകളാണ് കാണാൻ കഴിയുന്നത് എന്ന് മന്ത്രി റിയാസിനെ അടുത്തിരുത്തി വിമർശിക്കുകയായിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ താൻ ഷൂട്ടിങ്ങിനായി പോയപ്പോൾ അവിടെ വളരെ മോശം റോഡുകളായിരുന്നു ഉണ്ടായിരുന്നത്.

മഴക്കാലത്താണ് റോഡ് നന്നാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എംഎൽഎ വി കെ പ്രശാന്ത് പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായി നടൻ ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് തന്നെ കാണില്ലെന്നാണ് അദ്ദേഹം പരിഹസിച്ചിരുന്നത്.

Advertisement